Haryana Assembly Election: ഹരിയാനയിൽ വോട്ടെടുപ്പ് തുടങ്ങി; 90 മണ്ഡലങ്ങളിലായി 1031 സ്ഥാനാർത്ഥികൾ
ഹരിയാനയിൽ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 1031 സ്ഥാനാർത്ഥികളാണ് മത്സരംരംഗത്തുള്ളത്. ഒരു മാസം നീണ്ട ആവേശകരമായ പ്രചരണം പൂർത്തിയാക്കിയാണ് ഹരിയാന ജനവിധി എഴുതുന്നത്. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ പുറത്തുവരും.
90 സീറ്റുകൾ ഉള്ള ഹരിയാനയിൽ 2.03 കോടിവോട്ടർമാരാണ് ഉള്ളത് . 20,632 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉടനീളം വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണത്തിനായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്.
What's Your Reaction?






