ഗുജറാത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി രാജിപ്രഖ്യാപിച്ച അഞ്ച് എം. എല്‍.എമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. സോമഭായ് പട്ടേല്‍, ജെ.വി കകാദിയ, പ്രദ്യുമന്‍ സിങ് ജഡേജ, പര്‍വിന്‍ മാരു, മംഗല്‍ ഗവിത് എന്നിവരെയാണ് അച്ചടക്ക നടപടി.
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി രാജിപ്രഖ്യാപിച്ച അഞ്ച് എം. എല്‍.എമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. സോമഭായ് പട്ടേല്‍, ജെ.വി കകാദിയ, പ്രദ്യുമന്‍ സിങ് ജഡേജ, പര്‍വിന്‍ മാരു, മംഗല്‍ ഗവിത് എന്നിവരെയാണ് അച്ചടക്ക നടപടി.
പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച എം.എല്‍.എമാര്‍ നിര്‍ണായക ഘട്ടത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ദ കുറ്റപ്പെടുത്തി. അതേസമയം ബി.ജെ. പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം തടയാന്‍ 25 കോണ്‍ഗ്രസ് എം. എല്‍.എമാരെ കൂടി രാജസ്ഥാനിലെ ജയ്പൂരിലെത്തിച്ചു. നേരത്തെ 41 എം.എല്‍.എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. 2017ലെയും 2019ലേയും രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സമാന സാഹചര്യമാണ് കോണ്‍ഗ്രസ് നേരിട്ടത്.
2017ല്‍ 44 എംഎല്‍എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടും ഒരു എം.എല്‍.എ കൂറുമാറി വോട്ട് ചെയ്തു. കേവലം ഒരു വോട്ടിനാണ് അന്ന് അഹമ്മദ് പട്ടേലിനു ജയിച്ചുകയറാനായത്. 2019 ല്‍ 71 എംഎല്‍എമാരില്‍ 65 പേരെ ഗുജറാത്തിലെ തന്നെ ബനാസ്‌കാംഠയിലെ റിസോര്‍ട്ടിലാണ് പാര്‍പ്പിച്ചിരുന്നത്.
ഈമാസം 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നാലു സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലുള്ള അംഗസംഖ്യ അനുസരിച്ച് കോണ്‍ഗ്രസിനും ബി.ജെ.പിക്കും രണ്ടു വീതം അംഗങ്ങളെ വിജയിപ്പിച്ചെടുക്കാം. എന്നാല്‍ മൂന്നാം സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി രംഗത്തിറക്കിയതോടെയാണ് അട്ടിമറി നീക്കം വ്യക്തമായത്. സഭയില്‍ 103 അംഗങ്ങളുള്ള ബി. ജെ.പിക്ക് മൂന്നു സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ വേണ്ടത് 110 പ്രഥമ വോട്ടുകളാണ്.
ഭാരതീയ െ്രെടബല്‍ പാര്‍ട്ടി (ബി.ടി.പി)യുടെ രണ്ട് എം.എല്‍. എമാരും എന്‍.സി.പിയുടെ ഒരു എം.എല്‍.എയും ആരെ പിന്തുണക്കന്നു എന്നത് നിര്‍ണായകമാവും. ബി.ടി.പി കോണ്‍ഗ്രസിനൊപ്പമാണെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തു സീറ്റിനെച്ചൊല്ലി ഇടഞ്ഞിരുന്നു.
2017 ല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത എന്‍.സി.പി ഇത്തവണ കളംമാറ്റി ചവിട്ടില്ലെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഒഴിവുവന്ന നാലു സീറ്റില്‍ മൂന്നെണ്ണം ബിജെപിയുടേതും ഒരെണ്ണം കോണ്‍ഗ്രസിന്റേതുമാണ്. നിലവിലെ അംഗബലവും (73) സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മെവാനിയുടെ പിന്തുണയും ലഭിച്ചാല്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ എളുപ്പത്തില്‍ ജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയും. അഭിഭാഷകനായ അഭയ് ഭരദ്വാജ്, രമീളാ ബാര, നരഹരി ആമിന്‍ എന്നിവരാണ് ബി. ജെ.പി സ്ഥാനാര്‍ത്ഥികള്‍.
കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിയായിരുന്ന നരഹരി ആമിന്‍ 2012 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പേയാണു ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി മാധവ്‌സിങ് സോളങ്കിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ ഭരത് സിങ് സോളങ്കി, മുന്‍ മന്ത്രി ശക്തിസിങ് ഗോഹില്‍ എന്നിവരെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.
What's Your Reaction?