ജിഎസ്ടിയിൽ ഇനി 2 സ്ലാബുകൾ മാത്രം; 175 ഉത്‌പന്നങ്ങൾക്ക് വിലകുറയും; 22 മുതൽ നിലവിൽവരും| GST Council approved sweeping changes in indirect taxes at its 56th meeting
നാല് ജിഎസ്‌ടി നികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിർണായക കേന്ദ്രശുപാർശ ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചു. നിലവിൽ 12%, 28% എന്നീ നിരക്കുകൾ ബാധകമായിരുന്ന ഒട്ടേറെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നീ സ്ലാബുകളിലേക്ക് കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്തു. ഇതോടെ 175 ഉത്‌പന്നങ്ങളുടെ വിലകുറയും.
നിലവിൽ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങൾക്കും 5% എന്ന കുറഞ്ഞ നികുതി മാത്രമേ ചുമത്തൂ.
- നിത്യോപയോഗ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വിദ്യാഭ്യാസച്ചെലവുകൾ എന്നിവയ്ക്ക് ഇതോടെ നികുതി 5 ശതമാനമോ, അതുമല്ലെങ്കിൽ നികുതിയില്ലാതാവുകയോ ചെയ്യും.
- 28% നികുതി ബാധകമാകുന്നവയിൽ 90% ഇനങ്ങളും 18% നികുതിയിലേക്കു മാറും.
- പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ (ഉദാ: കോള), പാൻ മസാല അടക്കമുള്ള ഏഴിനങ്ങൾക്ക് 40% നികുതി ഈടാക്കും.
- 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി
- 3 ജീവൻരക്ഷാ മരുന്നുകളുടെയും അർബുദ, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും 5% നികുതി ഒഴിവാക്കി.
- മറ്റെല്ലാ മരുന്നുകളുടെയും നികുതി 12 ശതമാനമായിരുന്നത് 5 ആയി കുറച്ചു.
- ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറഞ്ഞു.
- എസി, ടെലിവിഷൻ (32 ഇഞ്ചിനു മുകളിൽ) എന്നിവയുടെ വില കുറയും.
- ലോട്ടറിയുടെ 28% നികുതി 40 ശതമാനമായി കൂടി. ഈ തീരുമാനം കേരളത്തിന് തിരിച്ചടിയാകും.
- സിമന്റിന്റെ ജിഎസ്ടി 28% ആയിരുന്നത് 18 ശതമാനമായി കുറയുന്നത് നിർമാണമേഖലയ്ക്ക് നേട്ടമാകും.
- മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും
- ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഇന്ത്യൻ റൊട്ടി വിഭവങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കി.
- കൃഷി, ആരോഗ്യം, ടെക്സ്റ്റൈൽസ്, വളം, ഓട്ടോമോട്ടീവ്, ഇൻഷുറൻസ് എന്നിങ്ങനെ എട്ടോളം മേഖലകൾക്ക് ഗുണമാകും.
What's Your Reaction?