ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് തുടക്കം; സ്വിയാടെക്കിനും നദാലിനും തകർപ്പൻ ജയം

മെൽബൺ പാർക്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന് ആരംഭം. പുരുഷ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലും വനിതാ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്‍റെ ഇഗ സ്വിയാടെക്കും വിജയത്തോടെ ദിനം ആരംഭിച്ചു. ബ്രിട്ടന്‍റെ ജാക്ക് ഡ്രാപ്പറിനെ തോൽപ്പിച്ചാണ് (7-5, 2-6, 6-4, 6-1) നദാൽ മുന്നേറിയത്. ജർമ്മനിയുടെ ജൂലി നീമെയ്റിനെ 6-4, 7-5 എന്ന സ്കോറിനാണ് സ്വിയാടെക് പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തിൽ മൂന്നാം സീഡ് ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, കാനഡയുടെ ആറാം സീഡ് ഫെലിക്സ് ഓഗർ-അലിയാസിമെ, ഏഴാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വെദെവ്, പത്താം സീഡ് ഹ്യൂബർട്ട് ഹർക്കാസ് എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ ജെസീക്ക പെഗുല 6-0, 6-1 എന്ന സ്കോറിന് റൊമാനിയയുടെ ജാക്വിലിൻ ക്രിസ്റ്റ്യനെ തോൽപ്പിച്ചു. ഗ്രീസിന്‍റെ ആറാം സീഡായ മരിയ സക്കാറി ചൈനയുടെ യുവാൻ യൂവിനെ 6-1, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി. അമേരിക്കയുടെ ഏഴാം സീഡ് കൊകൊ ഗോഫ്, പതിമൂന്നാം സീഡ് ഡാനിയേല കോളിൻസ്, പത്താം സീഡ് മാഡിസൻ കീ എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. പരിക്കിൽ നിന്ന് മുക്തയായ ബ്രിട്ടന്‍റെ എമ്മ റാഡുക്കാനുവും ആദ്യ മത്സരത്തിൽ വിജയിച്ചു.

Jan 18, 2023 - 22:12
Jan 18, 2023 - 22:27
 0
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് തുടക്കം; സ്വിയാടെക്കിനും നദാലിനും തകർപ്പൻ ജയം

മെൽബൺ പാർക്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന് ആരംഭം. പുരുഷ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലും വനിതാ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്‍റെ ഇഗ സ്വിയാടെക്കും വിജയത്തോടെ ദിനം ആരംഭിച്ചു. ബ്രിട്ടന്‍റെ ജാക്ക് ഡ്രാപ്പറിനെ തോൽപ്പിച്ചാണ് (7-5, 2-6, 6-4, 6-1) നദാൽ മുന്നേറിയത്. ജർമ്മനിയുടെ ജൂലി നീമെയ്റിനെ 6-4, 7-5 എന്ന സ്കോറിനാണ് സ്വിയാടെക് പരാജയപ്പെടുത്തിയത്.

പുരുഷ വിഭാഗത്തിൽ മൂന്നാം സീഡ് ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, കാനഡയുടെ ആറാം സീഡ് ഫെലിക്സ് ഓഗർ-അലിയാസിമെ, ഏഴാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വെദെവ്, പത്താം സീഡ് ഹ്യൂബർട്ട് ഹർക്കാസ് എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ ജെസീക്ക പെഗുല 6-0, 6-1 എന്ന സ്കോറിന് റൊമാനിയയുടെ ജാക്വിലിൻ ക്രിസ്റ്റ്യനെ തോൽപ്പിച്ചു. ഗ്രീസിന്‍റെ ആറാം സീഡായ മരിയ സക്കാറി ചൈനയുടെ യുവാൻ യൂവിനെ 6-1, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി. അമേരിക്കയുടെ ഏഴാം സീഡ് കൊകൊ ഗോഫ്, പതിമൂന്നാം സീഡ് ഡാനിയേല കോളിൻസ്, പത്താം സീഡ് മാഡിസൻ കീ എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. പരിക്കിൽ നിന്ന് മുക്തയായ ബ്രിട്ടന്‍റെ എമ്മ റാഡുക്കാനുവും ആദ്യ മത്സരത്തിൽ വിജയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow