876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പവുമായി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി

May 22, 2022 - 01:08
 0
876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പവുമായി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി

കുമളിയില്‍ ചന്ദന ശില്‍പവുമായി(Sandalwood Sculpture) അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി(Arrest). വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അന്തോണി സ്വാമി, ഇയാളുടെ മകന്‍ ഹര്‍ഷവര്‍ധന്‍ , ശബരിമല എസ്റ്റേറ്റില്‍ സത്രം പുതുവലില്‍ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കല്‍ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പം കസ്റ്റഡിയിലെടുത്തു. വാളാര്‍ഡി ആനക്കുഴി റോഡില്‍ രാത്രി കാല വാഹന പരിശോധക്കിടെയാണ് ഓട്ടോയില്‍ കടത്തി കൊണ്ട് വന്ന ചന്ദന ശില്‍പ്പം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow