'ഒടുവിൽ മാപ്പ് പറഞ്ഞു'; 5 വർഷത്തെ നിയമ പോരാട്ടം അവസാനിപ്പിച്ച് കങ്കണ റണാവത്തും ജാവേദ് അക്തറും, മാനനഷ്ടക്കേസ് ഒത്തുതീർപ്പായി

Mar 1, 2025 - 11:00
 0
'ഒടുവിൽ മാപ്പ് പറഞ്ഞു'; 5 വർഷത്തെ നിയമ പോരാട്ടം അവസാനിപ്പിച്ച് കങ്കണ റണാവത്തും ജാവേദ് അക്തറും, മാനനഷ്ടക്കേസ് ഒത്തുതീർപ്പായി

നടി കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. കങ്കണ റണൗട്ട് മാപ്പ് പറഞ്ഞതോടെയാണ് 5 വർഷത്തെ നിയമ പോരാട്ടം അവസാനിപ്പിച്ചത്. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജാവേദ് അക്തറിനെതിരെ കങ്കണ റണാവത്ത് പരാമർശം നടത്തിയത്.

നീണ്ട 5 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കങ്കണയും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിനെതിരെ നടത്തിയ പരാമർശങ്ങളിൽ കങ്കണ റണൗട്ട് മാപ്പ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് താൻ പരാമർശം നടത്തിയതെന്നും കങ്കണ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് കേസ് ഒത്തുതീർപ്പായത്.

2020 ൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് ജാവേദ് അക്തർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ഇതിനുപിന്നാലെ അപമാനിച്ചു എന്ന് ആരോപിച്ച് കങ്കണയും അക്തറിനെതിരെ കേസ് നൽകിയിരുന്നു. ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ കങ്കണയും അക്തറും കേസ് ഒത്തുതീർപ്പാക്കിയതായി അറിയിച്ചു. തെറ്റിദ്ധാരണ മൂലമാണ് അക്തറിനെതിരെ പ്രസ്താവന നടത്തിയതെന്നും അതിന്റെ പേരിൽ ജാവേദ് അക്തറിന് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും കങ്കണ പറഞ്ഞു.

കങ്കണയുടെ മാപ്പ് അംഗീകരിച്ച അക്തർ പരാതി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പായതിന് പിന്നാലെ ജാവേദ് അക്തറുമായി ഒരുമിച്ചുള്ള ചിത്രം കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തന്റെ പുതിയ സിനിമയ്ക്ക് പാട്ടെഴുതാൻ ജാവേദ് അക്തർ സമ്മതിച്ചെന്നും കങ്കണ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow