2ാം തവണയും ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള: തീരുമാനമെടുത്ത് നിയമസഭാ കക്ഷി യോഗം | Omar Abdullah

രണ്ടാം തവണയും ജമ്മു കശ്മീർ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട് ഒമർ അബ്ദുള്ള. തീരുമാനമെടുത്തത് നാഷണൽ കോൺഫറൻസ് നിയമസഭ കക്ഷി യോഗത്തിലാണ്.(Omar Abdullah). അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ഫറൂക്ക് അബ്ദുള്ളയാണ്.
ജമ്മു മേഖലയിലെ സീറ്റുകളിൽ കൂടി വിജയം നേടിയ നാഷണൽ കോൺഫറൻസ് വ്യക്തമായ ആധിപത്യം നേടുകയായിരുന്നു. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിലേത്. തൂക്ക് സഭയ്ക്ക് സാധ്യതയുണ്ടാകുമോയെന്ന സംശയങ്ങളെയാണ് നാഷണൽ കോൺഫറൻസ് സഖ്യം കാറ്റിൽപ്പറത്തിയത്.
47 സീറ്റില്‍ ഭൂരിപക്ഷവും തൂത്തുവാരിയത് നാഷണൽ കോൺഫറൻസാണ്. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമർ അബ്ദുള്ള വിജയം നേടി.
What's Your Reaction?






