വിമാനം പക്ഷിയിടിച്ച് രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർന്ന ചോളപ്പാടത്ത് അടിയന്തരമായി ഇറക്കി

233 യാത്രക്കാരുമായി ക്രൈമിയയിലേക്കു പുറപ്പെട്ട റഷ്യൻ വിമാനം പക്ഷിയിടിച്ച് രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർന്ന ചോളപ്പാടത്ത് അടിയന്തരമായി ഇറക്കി. എൻജിനുകൾ നിലച്ച് ചക്രങ്ങൾ താഴ്ത്താൻ കഴിയാത്ത

Aug 19, 2019 - 14:18
 0
വിമാനം പക്ഷിയിടിച്ച് രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർന്ന ചോളപ്പാടത്ത് അടിയന്തരമായി ഇറക്കി

233 യാത്രക്കാരുമായി ക്രൈമിയയിലേക്കു പുറപ്പെട്ട റഷ്യൻ വിമാനം പക്ഷിയിടിച്ച് രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർന്ന ചോളപ്പാടത്ത് അടിയന്തരമായി ഇറക്കി. എൻജിനുകൾ നിലച്ച് ചക്രങ്ങൾ താഴ്ത്താൻ കഴിയാത്ത നിലയിലും ആളപായമില്ലാതെ സുരക്ഷിതമായി വിമാനം ഇറക്കിയ പൈലറ്റ് ദാമിർ യുസുപോവ് റഷ്യയുടെ നായകനായി.

ഉറാൽ എയർലൈൻസിന്റെ എയർബസ് 321 യാത്രാവിമാനമാണു വൻദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഷുക്കോവ്‌സ്കി വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടു നിമിഷങ്ങൾക്കുള്ളിൽ പക്ഷികളിടിച്ച് ഒരു എൻജിൻ ഉടൻ തകരാറിലായി. വിമാനത്താവളത്തിൽ തിരിച്ചിറക്കാമെന്നു കരുതിയെങ്കിലും രണ്ടാമത്തെ എൻജിനും പണിമുടക്കിയതോടെ ചോളപ്പാടത്ത് ഇടിച്ചിറക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്ന് ദാമിർ യുസുപോവ് പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow