കെ എസ് യു പ്രവർത്തകർക്ക് ക്രൂര മർദ്ദനം, പിന്നിൽ എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം, പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തലശ്ശേരി സ്വദേശിയും, കോട്ടയം ബസേലിയോസ് കോളേജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥികളായ മുഹമ്മദ് റിസ്വാൻ, കട്ടപ്പന സ്വദേശി ആൽവിൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്.

Oct 26, 2022 - 23:28
Oct 26, 2022 - 23:45
 0
കെ എസ് യു പ്രവർത്തകർക്ക് ക്രൂര മർദ്ദനം, പിന്നിൽ എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം, പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കോട്ടയം നഗര മധ്യത്തിൽ കെഎസ്‌യു പ്രവർത്തകർക്ക് ക്രൂരമർദ്ദനം. മർദ്ദനമേറ്റ 2 കെഎസ്‌യു പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പിന്നിൽ എസ്എഫ്ഐ ആണെന്ന് കെ എസ് യു ഭാരവാഹികൾ ആരോചിച്ചു.
തലശ്ശേരി സ്വദേശിയും, കോട്ടയം ബസേലിയോസ് കോളേജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥികളായ മുഹമ്മദ് റിസ്വാൻ, കട്ടപ്പന സ്വദേശി ആൽവിൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കമ്പിവടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. രണ്ടുപേരുടെയും തലയിലും കാലിലും പരിക്കേറ്റിട്ടുണ്ട്. തലയിലും കാലിലും തുന്നിക്കെട്ടലുകൾ വേണ്ടി വന്നിട്ടുണ്ട്.
ഇതിൽ മുഹമ്മദ് റിസ്വാന് തല, വാരിയെല്ലുകൾ കൈകൾ, കാൽ, എന്നിവിടങ്ങളിൽ പരിക്കേറ്റു. ഗുരുതര പരിക്കായതിനാൽ റിസ്വ്വാനെ കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നു വൈകിട്ട് 7 മണിയോടെ വാരിശ്ശേരിയിലെ ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോഴാണ് സിഎംഎസ് കോളേജിന് സമീപത്ത് വച്ച് മർദിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow