ആഡംബര കാറുകളുടെ വില കുറച്ച് കാണിക്കും, പിന്നെ പണമായി കൈപ്പറ്റും; യൂസ്ഡ് കാർ ഷോറൂമിൽ കള്ളപ്പണ ഇടപാട്

Jul 6, 2024 - 12:39
 0
ആഡംബര കാറുകളുടെ വില കുറച്ച് കാണിക്കും, പിന്നെ പണമായി കൈപ്പറ്റും; യൂസ്ഡ് കാർ ഷോറൂമിൽ കള്ളപ്പണ ഇടപാട്

യൂസ്ഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ കള്ളപണ ഇടപാട് നടന്നതായി കണ്ടെത്തൽ. കഴിഞ്ഞ രണ്ടു ദിവസം ഇഡിയും ആദായ നികുതിവകുപ്പും നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആഡംബര കാറുകളുടെ വില കുറച്ച് കാണിക്കുകയും പിന്നീട് ഈ തുക പണമായി കൈപറ്റിയതായും കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാള സിനിമാ താരങ്ങളും ഇത്തരത്തിൽ തട്ടിപ്പിന് കൂട്ട് നിന്നു. ഇവർക്കെല്ലാം EDയും ആദായ നികുതി വകുപ്പും നോട്ടീസയക്കും.

കോഴിക്കോടുള്ള യൂസ്ഡ് കാർ ഷോറൂമിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ്റെ ഉടമസ്ഥതയിലുള്ള റോയൽ ഡ്രൈവ് എന്ന കമ്പനിയിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷനിലെ അന്വേഷണ വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്.

കാർ ഷോറൂമിൻ്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിൽ രണ്ടുദിവസമായി റെയ്ഡ് നടന്നു വരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വൻതുകയുടെ ഇടപാടുകൾ സംബന്ധിച്ച് സംശയം ഉയർന്നിരുന്നു. പ്രശസ്തരായ സെലിബ്രിറ്റികൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം അക്കൗണ്ടിൽ ഇടപാടുകൾ രേഖപ്പെടുത്താതെ റോയൽ ഡ്രൈവിൽ വിറ്റതായി കണ്ടെത്തി. കൂടാതെ, കള്ളപ്പണം നൽകിയാണ് ഷോറൂമിൽ നിന്ന് കാറുകൾ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവും നിരവധി മലയാള സിനിമാ താരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടതായാണ് വിവരം.

കഴിഞ്ഞ വർഷം കോഴിക്കോട് നഗരത്തിലെ 20 തുണിക്കടകളിൽ ജിഎസ്ടി ഇൻ്റലിജൻസ് നടത്തിയ റെയ്ഡിൽ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ 27 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

കള്ളപ്പണ ഇടപാടുകൾക്കുള്ള ശിക്ഷകളിൽ, വെട്ടിച്ച നികുതിയുടെ 100% മുതൽ 300% വരെ പിഴ, തീവ്രതയനുസരിച്ച് മാസങ്ങൾ മുതൽ വർഷങ്ങൾ വരെ നീളുന്ന തടവ്, കള്ളപ്പണം ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടൽ, സാമ്പത്തിക ഇടപാടുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും (പി.എം.എൽ.എ.) ആദായനികുതി നിയമവും ഈ പിഴകളെ നിയന്ത്രിക്കുന്നു. നികുതി വെട്ടിപ്പ് തടയാനും സാമ്പത്തിക സുതാര്യത പ്രോത്സാഹിപ്പിക്കാനും അനധികൃത സ്വത്ത് ശേഖരണം തടയാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ നിയമങ്ങൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow