Agnipath | അഗ്നിപഥുമായി മുന്നോട്ട്; അഗ്നിവീർ ആകാൻ അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി

അഗ്നിപഥ് പദ്ധതിയുടെ (Agnipath Scheme) ഭാഗമായി സൈന്യത്തിൽ ചേർന്ന് അഗ്നിവീർ (Agniveer) ആകുന്നതിനായുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ സൈന്യം (Indian Army). ജൂലൈയിലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക.

Jun 25, 2022 - 02:44
 0
Agnipath | അഗ്നിപഥുമായി മുന്നോട്ട്; അഗ്നിവീർ ആകാൻ അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി

അഗ്നിപഥ് പദ്ധതിയുടെ (Agnipath Scheme) ഭാഗമായി സൈന്യത്തിൽ ചേർന്ന് അഗ്നിവീർ (Agniveer) ആകുന്നതിനായുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ സൈന്യം (Indian Army). ജൂലൈയിലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് ആയുധ വിഭാഗം, ടെക്, എവിഎൻ ആൻഡ് എഎംഎൻ എക്സാമിനർ, ക്ലർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാവുന്നതാണ്.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടയിലാണ് അപേക്ഷകരെ ക്ഷണിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽ ചേരാനായി തയ്യാറെടുപ്പുകൾ നടത്തിവരുന്ന വലിയൊരു വിഭാഗം യുവാക്കൾ പദ്ധതിക്ക് എതിരാണ്. റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതടക്കം നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

“ഒരു വിഭാഗത്തിൽ മാത്രമേ ഒരു ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാൻ കഴിയൂ. ഒന്നിലധികം ട്രേ‍ഡ്/വിഭാഗം എന്നിവയിലായി ആരെങ്കിലും രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയാൽ, അയാൾ അയോഗ്യനാക്കപ്പെടും. ഒരു വിഭാഗത്തിലും പരിഗണിക്കുകയും ചെയ്യില്ല. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് വ്യക്തമായ ധാരണ ഉണ്ടാവുന്നത് നല്ലതാണ്,” എന്നും വിജ്ഞാപനത്തിൽ പറയുന്നു.  joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.

അഗ്നിവീർ ആയി തെരഞ്ഞെടുക്കുന്ന പ്രക്രിയ
അഗ്നിവീർ (ജനറൽ ഡ്യൂട്ടി): 17.5 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. പത്താം ക്ലാസ്സിൽ മൊത്തത്തിൽ 45 ശതമാനം മാർക്കും ഓരോ വിഷയത്തിലും 33 ശതമാനം മാർക്കും ലഭിച്ചിരിക്കണം.

അഗ്നിവീർ (ടെക്ക്, എവിഎൻ ആൻഡ് എഎംഎൻ എക്സാമിനർ): സയൻസ് വിഷയം എടുത്ത് ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നിവ പഠിച്ച് മൊത്തത്തിൽ 50 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിൽ 40 ശതമാനം മാർക്കോടെയും 12ാം ക്ലാസ്സ് പാസ്സായിരിക്കണം.

12ാം ക്ലാസ്സിൽ ഏതെങ്കിലും സ്ട്രീമിൽ പഠിച്ച് മൊത്തത്തിൽ 60 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിലും 50 ശതമാനം മാർക്കോടെയും പാസ്സായവർക്ക് അഗ്നിവീർ ക്ലാർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ പോസ്റ്റുകളിൽ അപേക്ഷിക്കാം. പത്താം ക്ലാസ്സും എട്ടാം ക്ലാസും എത്ര മാർക്കോട് കൂടിയാണെങ്കിലും പാസ്സായവർക്ക് ട്രേഡ്സ്മാൻ 8ാം ക്ലാസ്സ്, ട്രേഡ്സ്മാൻ 10ാം ക്ലാസ്സ് എന്നീ പോസ്റ്റുകളിലും അപേക്ഷിക്കാം. എങ്കിലും ഓരോ വിഷയത്തിലും 33 ശതമാനം മാർക്ക് നേടിയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?
സ്റ്റെപ്പ് 1:
 ഔദ്യോഗിക വെബ്സൈറ്റിൽ റിക്രൂട്ട്മെൻറ് ഫോർ അഗ്നിവീർസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2: ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കുക. ഡോക്യുമെൻറുകൾ അപ്ലോഡ് ചെയ്യുക.

സ്റ്റെപ്പ് 3: ആപ്ലിക്കേഷൻ സമർപ്പിക്കുക. ഇതിന് ശേഷം ഒരു പ്രിൻറ് ഔട്ടും എടുത്ത് വെക്കുക.

തെരഞ്ഞെടുപ്പ് എങ്ങനെ?
റിക്രൂട്ട്മെൻറ് റാലി വഴിയായിരിക്കും (Army recruitment rally) തെരഞ്ഞെടുപ്പ്. റിക്രൂട്ട്മെൻറ് റാലിയുടെ സ്ഥലം, സമയം, തീയ്യതി എന്നിവയടങ്ങുന്ന വിശദാംശങ്ങൾ അഡ്മിറ്റ് കാർഡ് ഇ-മെയിൽ വഴി നേരത്തെ തന്നെ അയക്കും. റിക്രൂട്ട്മെൻറ് റാലി സ്ഥലത്ത് വെച്ച് ആദ്യം തന്നെ ശാരീരിക ക്ഷമതാ പരിശോധന നടക്കും. പിന്നീട് ഒരു മെഡിക്കൽ ടെസ്റ്റും നടക്കും. വൈദ്യപരിശോധന പാസ്സായവർക്കായി ഒരു കോമൺ എൻട്രൻസ് പരീക്ഷയും ഉണ്ടാകും. ഇതിനുള്ള സമയവും തീയതിയും ഉദ്യോഗാർഥികളെ നേരത്തെ തന്നെ അറിയിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow