യോഗി ബാബുവിനൊപ്പം ചിരിപ്പിച്ച് സണ്ണി ലിയോണ്‍; ഹൊറര്‍ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് ട്രയിലര്‍
സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മൈ ഗോസ്റ്റിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രേക്ഷകരില്‍ ഒരുപോലെ ഭയവും ചിരിയും നിറച്ചിരിക്കുകയാണ്. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.
സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മൈ ഗോസ്റ്റിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രേക്ഷകരില്‍ ഒരുപോലെ ഭയവും ചിരിയും നിറച്ചിരിക്കുകയാണ്. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും. കൂടാതെ ചിത്രത്തില്‍ സണ്ണി ലിയോണിന്റെ കിടിലം ഫൈറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും ചൂടന്‍ പ്രേതം എന്ന വിശേഷണത്തോടെയാണ് സണ്ണിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആര്‍. യുവന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. യോഗി ബാബു, സതീഷ്, രമേഷ് തിലക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.സംഗീതം ജാവേദ് റിയാസ്. ഛായാഗ്രഹണം ദീപക് ഡി. മേനോന്‍. സംഘട്ടനം ഗില്ലി ശേഖര്‍.
ചിത്രം ഈ നവംബറില്‍ തീയേറ്ററുകള്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിഎയു മീഡിയ എന്റര്‍ടെയ്ന്‍മെന്‌സിന്റെയും ഹോഴ്‌സും സ്റ്റുഡിയോസിന്റെയും ബാനറില്‍ തീയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ചിത്രം നിര്‍മ്മിക്കുന്നത് ഡി.വീരശക്തിയും കെ.ശശികുമാറും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകനായ ആര്‍ യുവാന്‍ തന്നെയാണ്.
What's Your Reaction?