ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴിയുള്ള രാഷ്ട്രീയ ഫണ്ടിങ്ങില്‍ ബിജെപിക്ക് ലഭിച്ചത് കോടികള്‍.
ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴിയുള്ള രാഷ്ട്രീയ ഫണ്ടിങ്ങില്‍ ബിജെപിക്ക് ലഭിച്ചത് കോടികള്‍. 2022-23 വര്‍ഷത്തില്‍ ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി നടന്ന ഫണ്ടിങ്ങിൻറെ മുക്കാല്‍ ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.
തെലങ്കാനയിലെ മുന്‍ ഭരണകക്ഷിയായിരുന്ന ബിആര്‍എസിനും ഫണ്ടിങ്ങിൽ നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ആകെ ഫണ്ടിന്റെ 25 ശതമാനം ലഭിച്ചത് ബിആര്‍എസിനാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി ഫണ്ട് അനുവദിക്കുന്നത്. രാജ്യത്താടെ 18 ഇലക്ട്രല്‍ ഫണ്ടുകളാണ് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇലക്ഷന്‍ കമീഷന്‍ കണക്കുകള്‍ പ്രകാരം ആകെ അഞ്ച് ഇലക്ട്രല്‍ ഫണ്ടുകള്‍ വഴി 363.25 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ലഭിച്ചിട്ടുള്ളത്.
പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി 34 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആകെ 360 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി. മറ്റു നാല് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി അഞ്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ 3.25 കോടി രൂപയും കൈമാറി.
പ്രുഡന്റ് ട്രസ്റ്റ് വഴി കൈമാറിയ പണത്തില്‍ 259.08 കോടി രൂപ ബിജെപിയ്ക്കാണ് ലഭിച്ചത്. ബിആര്‍എസിന് 90 കോടി രൂപയും ലഭിച്ചു. വൈഎസ്ആര്‍സിപി, എഎപി, കോണ്‍ഗ്രസ് എന്നീ പാര്‍ടികള്‍ക്കായി 17.40 കോടി രൂപ ലഭിച്ചു. നേരത്തെ, ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയുള്ള പണസമാഹരണത്തിലും ബിജെപിയാണ് മുന്നിട്ട് നിന്നത്.
What's Your Reaction?