നോകിയ സിക്‌സിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍
നോകിയ സിക്‌സിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണയിലെത്തി. 4 ജിബി റാം ശേഷിയുള്ള 6.1ന് 18,999 രൂപയാണ് വില. ഓണ്‍ലൈനിലൂടെയാണ് ആദ്യഘട്ടത്തില്‍ വില്‍പ്പന. നോക്കിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ സ്മാര്‍ട്ട് ഫോണ്‍ സിക്‌സ് മുഖം മിനുക്കിയാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: നോകിയ സിക്‌സിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണയിലെത്തി. 4 ജിബി റാം ശേഷിയുള്ള 6.1ന് 18,999 രൂപയാണ് വില. ഓണ്‍ലൈനിലൂടെയാണ് ആദ്യഘട്ടത്തില്‍ വില്‍പ്പന. നോക്കിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ സ്മാര്‍ട്ട് ഫോണ്‍ സിക്‌സ് മുഖം മിനുക്കിയാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള ഫോണിന് കരുത്തു പകരുന്നത് ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 630 പ്രൊസസര്‍. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോഎസിലാണ് പ്രവര്‍ത്തനം. ഫോണിന് 3ജിബി റാം, 4 ജിബി റാം എന്നിങ്ങനെ രണ്ടു മോഡലുകളുണ്ട്. അടിസ്ഥാന സംഭരണ ശേഷി 32 ജിബിയും 64 ജിബിയും. 16 മെഗാ പിക്‌സല്‍ ക്യാമറ, ഇരട്ട എല്‍ഇഡി ഫ്‌ളാഷ്, എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
മൂവായിരം എംഎച്ച് ബാറ്ററി ശേഷിയുമുണ്ട്. ആമസോണിലൂടെയാണ് ആദ്യഘട്ടത്തില്‍ വില്‍പന. 3 ജിബി റാമും 32 ജിബി അടിസ്ഥാന സംഭരണ ശേഷിയുമുള്ള മോഡലിന് 16,999 രൂപ വില നല്‍കണം. ലോഞ്ചിംഗ് പ്രമാണിച്ച് 10,000 ഓഫര്‍ ലഭിക്കുമെന്നാണ് ആമസോണിന്റെ ഒദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.
What's Your Reaction?