ജറുസലേമില്‍ യു.എസ് എംബസിക്കെതിരെ പ്രതിഷേധം; വെടിവെപ്പില്‍ 41 പേര്‍ മരിച്ചു
ജറുസലേമില്‍ തിങ്കളാഴ്ച തുറന്ന യു.എസ് എംബസിക്കെതിരെ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കുനേരെ സുരക്ഷാ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജറുസലേമില്‍ യു.എസ് എംബസി തുറന്നത്. വെടിവെപ്പില്‍ ഏകദേശം 1300 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജറുസലേം: ജറുസലേമില്‍ തിങ്കളാഴ്ച തുറന്ന യു.എസ് എംബസിക്കെതിരെ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കുനേരെ സുരക്ഷാ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജറുസലേമില്‍ യു.എസ് എംബസി തുറന്നത്. വെടിവെപ്പില്‍ ഏകദേശം 1300 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തിങ്കളാഴ്ച തീരപ്രദേശത്ത് തടിച്ച് കൂടിയ ജനങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ കല്ലുകളും, ബോംബുകളും എറിയുകയായിരുന്നു. ടയറുകള്‍ക്ക് തീയിട്ട് ആകാശത്തേക്ക് ശക്തമായ പുകപ്രവാഹവും നടത്തി. തുടര്‍ന്ന് സൈന്യം കണ്ണീര്‍ വാതക പ്രയോഗം നടത്തുകയും, വെടിവെക്കുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജറുസലേമില്‍ യു.എസ് എംബസി തുറക്കുന്നതിന് തൊട്ടുമുന്നെയാണ് വെടിവെപ്പുണ്ടായത്.
എംബസി തുറക്കുന്നതിനെതിരെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സമരക്കാര്‍ മാര്‍ച്ച് 30 മുതല്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇവരുടെ പ്രതിഷേധം അവഗണിച്ചായിരുന്നു എംബസി തുറക്കല്‍.
പലസ്തീൻകാർ എറിഞ്ഞപ്പോൾ കല്ലുകളും ബോംബുകളും ഇസ്രയേൽ സൈന്യം സ്നൈപ്പർമാരെ ഉപയോഗിച്ചാണു പ്രതിരോധിച്ചത്. ‘കലാപത്തിൽ’ 35,000 പലസ്തീൻകാരാണു പങ്കെടുത്തതെന്നും ‘സാധാരണ നടപടിക്രമങ്ങൾക്ക്’ അനുസരിച്ചാണു സേന പ്രതികരിച്ചതെന്നും ഇസ്രയേൽ അറിയിച്ചു.
What's Your Reaction?