കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കുമെന്ന് മുഖ്യമന്ത്രി: യോഗം പ്രഹസനമെന്ന് വിമർശിച്ച് ഓഹരിയുടമകൾ
Kannur Airport is Expected to get Point Of Call Status soon, says CM Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് രംഗത്തെത്തി. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കിയാൽ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഓൺലൈനായി ആയിരുന്നു യോഗം. ഒരു വിഭാഗം ഓഹരി ഉടമകളുടെ പ്രതിഷേധത്തിനിടെയായിരുന്നു ഇത്.
അതേസമയം, ചോദ്യങ്ങൾക്ക് അവസരമില്ലാതെ, യോഗം പ്രഹസനമായി മാറിയെന്ന വിമർശനം ഉയർന്നു. ഇക്കാര്യത്തിൽ കേന്ദ്രവുമായി ചർച്ചയിലാണെന്നും, തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 27 മിനിറ്റ് മാത്രം നീണ്ടുനിന്ന യോഗമായിരുന്നു ഇത്.
1000 പേർക്ക് പങ്കെടുക്കാൻ അവസരമുള്ള യോഗത്തിൽ ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചത് 6 പേർക്കാണെന്നും, അതിൽ 2 പേർ വിമാനത്താവള ജീവനക്കാർ ആണെന്നും പറഞ്ഞ ഒരു വിഭാഗം ഓഹരിയുടമകൾ ഇത് അനീതിയാണെന്നും വിമർശിച്ചു.
What's Your Reaction?