IND vs SA |ഹര്‍ഷലിന് നാല് വിക്കറ്റ്; ചാഹലിന് മൂന്ന്; ബൗളര്‍മാരുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. ആവേശകരമായ മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 19.1 ഓവറില്‍ 131 റണ്‍സ് നേടുമ്പോഴേക്കും എല്ലാവരും പുറത്തായി.

സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 179-5, ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131ന് ഓള്‍ ഔട്ട്.
ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ നാലും യുസ്വേന്ദ്ര ചാഹല്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ പ്രതീക്ഷ കാത്തു. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
29 റണ്‍സ് നേടിയ ഹെയിന്റിച്ച് ക്ലാസന്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ ആയപ്പോള്‍ വെയിന്‍ പാര്‍ണല്‍(22*), ഡ്വെയിന്‍ പ്രിട്ടോറിയസ്(20), റീസ ഹെന്‍ഡ്രിക്‌സ്(23) എന്നിവരായിരുന്നു ദക്ഷിണാഫ്രിക്കയുടെ മറ്റു റണ്‍ സ്‌കോറര്‍മാര്‍.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര ബാറ്റര്‍മാര്‍ നിറംമങ്ങി.
What's Your Reaction?