വനിതാ സൂപ്പര്‍ ലീഗില്‍ പരാജയമറിയാതെ സീസണ്‍ അവസാനിപ്പിക്കുക എന്ന നേട്ടത്തില്‍ എത്തി ചെല്‍സി. ഇന്ന് നടന്ന സീസണിലെ അവസാന മത്സരത്തി രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിന് പിന്നിലായതിന് ശേഷം തിരിച്ചടിച്ചാണ് ഇന്‍വിന്‍സിബിള്‍ പട്ടം ചെല്‍സി ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ പോയപ്പോള്‍ ചെല്‍സിയുടെ റെക്കോര്‍ഡ് സ്വപ്നം പൊലിയുകയാണെന്നാണ് തോന്നിയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവ് തന്നെ ചെല്‍സി നടത്തി. ക്ലബിലെ അവസാന മത്സരം കളിക്കുന്ന അലൂകോയുടെ ഗോളിലൂടെ തിരിച്ചുവരവ് ആരംഭിച്ച ചെല്‍സീട് പിന്നീട് ജി സൊ യുന്നിന്റെ ഇരട്ടഗോളിലൂടെ 3-2ന്റെ വിജയം ഉറപ്പിച്ചു. ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നായി 13 ജയവും അഞ്ച് സമനിലയുമായി 44 പോയന്റോടെയാണ് ചെല്‍സി സീസണ്‍ അവസാനിപ്പിക്കുന്നത്. സീസണ്‍ ഡബിള്‍ കിരീടവും ഒപ്പം ഇന്‍വിന്‍സിബിളെന്ന നേട്ടവും എല്ലാം ഈ നീല പടയ്ക്ക് സ്വന്തം.
സീസണില്‍ ആകെ 100 ഗോളുകള്‍ നേടുകള്‍ എന്ന റെക്കോര്‍ഡിലും ചെല്‍സി ഇന്ന് എത്തി. ഇംഗ്ലണ്ടില്‍ വനിതാ ലീഗില്‍ ഇന്‍വിന്‍സിബിള്‍ ആകുന്ന മൂന്നാമത്തെ ടീമാണ് ചെല്‍സി. നേരത്തെ 2016ല്‍ സിറ്റിയും, 2013ല്‍ ആഴ്സണലും ഈ നേട്ടത്തില്‍ എത്തിയിരുന്നു.