മലപ്പുറം എടക്കരയിൽ സ്ഥാപിച്ച ഉടനെ 65 അടി ഉയരമുള്ള മെസിയുടെ കട്ടൗട്ട് ഒടിഞ്ഞുവീണു
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഇങ്ങ് കേരളത്തിൽ പ്രിയതാരങ്ങളുടെ കട്ടൗട്ട് സ്ഥാപിക്കാൻ ഓടിനടക്കുകയാണ് ആരാധകർ. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് സ്ഥാപിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഇങ്ങ് കേരളത്തിൽ പ്രിയതാരങ്ങളുടെ കട്ടൗട്ട് സ്ഥാപിക്കാൻ ഓടിനടക്കുകയാണ് ആരാധകർ. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് സ്ഥാപിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. എന്നാൽ ഇപ്പോൾ മലപ്പുറം എടക്കരയിൽ സ്ഥാപിച്ച ഉടനെ കേരളത്തിലെ ഏറ്റവും വലിയ മെസിയുടെ കട്ടൗട്ട് ഒടിഞ്ഞുവീണിരിക്കുകയാണ്. എടക്കരയ്ക്കടുത്ത് മുണ്ടയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ഒടിഞ്ഞുവീണത്. 65 അടി ഉയരമുള്ള കട്ടൗട്ടാണ് സംസ്ഥാന പാതയോരത്ത് സ്ഥാപിക്കാന്‍ ശ്രമിച്ചത്.
ആരാധകര്‍ ആവേശത്തോടെ എത്തി ഉയരമേറിയ കവുങ്ങുകള്‍ക്ക് മീതെ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ഒടിഞ്ഞുവീണത്. എന്നാല്‍ ഇതേ സ്ഥലത്തു തന്നെ കട്ടൗട്ട് വീണ്ടും സ്ഥാപിക്കാനാണ് ആരാധകരുടെ തീരുമാനം.
ഇതിനിടെ, കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തില്‍ ചാത്തമംഗലം പഞ്ചായത്ത് മലക്കം മറിഞ്ഞു. കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കല്‍ ഗഫൂര്‍ വ്യക്തമാക്കി. പഞ്ചായത്തിന് ജനങ്ങളുടെ വികാരത്തിനൊപ്പമേ നില്‍ക്കാനാകൂ. പഞ്ചായത്തിന് പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും ശരിയാണ്. എന്നാല്‍ കട്ടൗട്ട് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായി അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഫാന്‍സ് സ്ഥാപിച്ചത് രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഈ ഘട്ടത്തിലാണ് കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലായിരുന്നു നിര്‍ദേശം. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്നായിരുന്നു അഭിഭാഷകന്‍റെ പരാതി.
What's Your Reaction?