'കർണാടകയിൽ ഹണി ട്രാപ്പില്‍ പെട്ടിരിക്കുന്നത് കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നതതല അന്വേഷണം വേണം'; സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ

Mar 21, 2025 - 10:34
 0
'കർണാടകയിൽ ഹണി ട്രാപ്പില്‍ പെട്ടിരിക്കുന്നത് കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നതതല അന്വേഷണം വേണം'; സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ

കർണാടകയിൽ കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവർത്തകർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ. ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ടെന്നും തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നുവെന്നും രാജണ്ണ പറഞ്ഞു. അതേസമയം വിഷയം ഏതെങ്കിലും പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉന്നതതല അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു

ദേശീയ പാർട്ടികളിലെ എംഎൽഎ മാരും ഹണി ട്രാപ്പിന് ഇരകളാണെന്നും കെ എൻ രാജണ്ണ പറഞ്ഞു. കർണാടക ഹണി ട്രാപ്പ് ‘സിഡികളുടെയും പെൻ ഡ്രൈവുകളുടെയും ഫാക്ടറി’ ആയെന്നും രാജണ്ണ പറഞ്ഞു. ഇതിന് പിന്നിലെ നിർമാതാക്കളും സംവിധായകരും ആരെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണമെന്നും കെ എൻ രാജണ്ണ പറഞ്ഞു.

അതേസമയം ഒരു മന്ത്രിയെ കുടുക്കാൻ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നെന്ന് ഇന്നലെ മന്ത്രി സതീഷ് ജർക്കിഹോളി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഉന്നത തല അന്വേഷണം ഉണ്ടാകുമെന്ന് തൊട്ട് പിന്നാലെ ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രഖ്യാപിച്ചിരുന്നു. ഭരണകക്ഷി എംഎൽഎമാരെ അടക്കം ഹണി ട്രാപ്പിൽ പെടുത്തിയത് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടിൽ യത്നാൽ ആരോപിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow