പരസ്യ വിമര്‍ശനം: വി എം സുധീരനില്‍ നിന്നും വിശദീകരണം തേടാന്‍ ഹൈക്കമാന്‍ഡ്

Jan 1, 2024 - 20:53
 0
പരസ്യ വിമര്‍ശനം: വി എം സുധീരനില്‍ നിന്നും വിശദീകരണം തേടാന്‍ ഹൈക്കമാന്‍ഡ്

കെ പി സി സി നേതൃത്വത്തിനും, പ്രതിപക്ഷ നേതാവിനും ഐ ഐ സി സിക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് വി എം സുധീരനില്‍ നിന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം തേടുമെന്ന് സൂചന. സുധീരന്‍ നടത്തിയ പരസ്യ പ്രസ്താവനകള്‍ അച്ചടക്ക ലംഘനമാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍ . പരസ്യ പ്രസ്താവനകള്‍ പാടില്ലന്ന ഐ ഐ സി സി യുടെ വിലക്ക് സുധീരന്‍ ലംഘിച്ചുവെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കടുത്ത വിമര്‍ശനമാണ് വി എം സുധീരന്‍ പുറപ്പെടുവിച്ചത്. സുധാകരനും സതീശനും ഏക പക്ഷീയമായി കാര്യങ്ങള്‍ തിരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്നാണ് വി എം സുധീരന്‍ ആരോപിച്ചത്്. താന്‍ പാര്‍ട്ടി വിട്ടുവെന്ന തരത്തില്‍ കെ സുധാകരന്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സുധീരന്‍ ആരോപിക്കുന്നത്. ‘അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലല്ലോ’ എന്നാണ് കെ പി സി സി പ്രസിഡന്റ് തന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചതെന്ന് സുധീരന്‍ ആരോപിക്കുന്നു.

സുധാകരനും സതീശനും ചുമതലയേറ്റെടുത്തപ്പോള്‍ പിന്തുണച്ചയാളാണ് താന്‍. ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് വ്യക്തിയധിഷ്ഠിതമായ സംഘടനാ ശൈലിക്കും ഒരു പരിധിവരെ മാറ്റം വരുമെന്ന പ്രതിക്ഷയിലാണ് താന്‍ ഇവരെ പി്ന്തുണച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് തന്നെയാണ് ആഗ്രഹിച്ചത്. എന്നാല്‍ തങ്ങളുട വ്യക്തിയധിഷ്ഠിതമായ നിലപാടുകള്‍ തുടര്‍ന്ന് കൊണ്ടുപോവുകയായിരുന്നു സതീശനും സുധാകരനുമെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി.

തികച്ചും ഏകപക്ഷീയമായാണ് ഡി സി സി അധ്യക്ഷന്‍മ്മാരെ നിര്‍ണ്ണയിച്ചത്. അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ സുധാകരന്‍ തന്നെ നേരിട്ട് കണ്ടു തിരുത്തമെന്ന് വാക്ക് തന്നു. എന്നാല്‍ പിന്നീടും പഴയതുപോലെ തന്നെ രണ്ട് ഗ്രൂപ്പായി തന്നെ കാര്യങ്ങള്‍ മുമ്പോട്ട് പോവുകയായിരുന്നു. സുധാകരന്‍ ശൈലിയില്‍ മാറ്റം വരുത്തിയില്ല. സംഘടനയ്ക്കും പാര്‍ട്ടിക്കും ഇത്തരം നിലപാടുകള്‍് ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചത്. പണ്ട് രണ്ട് ഗ്രൂപ്പിന്റെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടതെങ്കില്‍ ഇപ്പോള്‍ നിരവധി ഗ്രൂപ്പുകളാണ ് പാര്‍ട്ടിയിലുള്ളത്. ഹൈക്കമാന്‍ഡിന് കത്തയച്ചങ്കിലും പ്രതികരണം ഉണ്ടാകാതിരുന്നത് കൊണ്ടാണ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജി വച്ചതെന്നും സുധീരന്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow