മണിപ്പൂര്‍ മുതല്‍ മുംബൈ വരെ 'ഭാരത് ന്യായ് യാത്ര'യുമായി രാഹുല്‍ ഗാന്ധി; ജനുവരി 14ന് തുടക്കം

Dec 28, 2023 - 18:18
 0
മണിപ്പൂര്‍ മുതല്‍ മുംബൈ വരെ 'ഭാരത് ന്യായ് യാത്ര'യുമായി രാഹുല്‍ ഗാന്ധി; ജനുവരി 14ന് തുടക്കം

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂര്‍ മുതല്‍ മുംബൈ വരെ നീളുന്ന ഭാരത് ന്യായ് യാത്ര ആരംഭിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ജനുവരി 14നാണ് യാത്ര ആരംഭിക്കുന്നത്.

6200 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന യാത്ര 2024 മാര്‍ച്ച് 20ന് അവസാനിക്കും. നാഗാലാന്‍ഡ്, ആസാം, മേഘാലയ, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെയാകും യാത്ര കടന്നുപോകുക. ശേഷം മഹാരാഷ്ട്രയിൽ അവസാനിക്കും.

ബസിലായിരിക്കും യാത്ര സംഘടിപ്പിക്കുക. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെഴകാന്‍ യാത്രയിലുടനീളം ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

രാഹുലിന്റെ ഭാരത് ജോഡോ യാത്രാനുഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഭാരത് ന്യായ് യാത്രയും സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. യുവാക്കള്‍, സ്ത്രീകള്‍, താഴേത്തട്ടിലുള്ള മനുഷ്യര്‍ എന്നിവരുമായി യാത്രയിലുടനീളം നേതാക്കള്‍ സംവദിക്കുമെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.

 അതേസമയം വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും രംഗത്തെത്തി. ഡിസംബര്‍ 28ന് കോണ്‍ഗ്രസിന്റെ സ്ഥാപകദിനമാണെന്നും അന്നേദിവസം ‘hain tayyar hum’ റാലി നാഗ്പൂരില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളും തൊഴിലാളികളും അന്ന് അവിടെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow