ലോകകപ്പിലെ വേഗമേറിയ ഇന്ത്യന്‍ സെഞ്ചുറി; റെക്കോര്‍ഡ് നേട്ടവുമായി കെഎല്‍ രാഹുല്‍

Nov 13, 2023 - 14:54
 0
ലോകകപ്പിലെ വേഗമേറിയ ഇന്ത്യന്‍ സെഞ്ചുറി; റെക്കോര്‍ഡ് നേട്ടവുമായി കെഎല്‍ രാഹുല്‍

നെതര്‍ലാന്‍ഡിനെതിരായ ഉജ്വല ജയത്തോടെ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന നേട്ടം കരസ്ഥമാക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്. നെതര്‍ലന്‍ഡ്‌സിനെതിരേ 62 പന്തിലാണ് താരം നൂറ് തികച്ചത്. 64 പന്തില്‍ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്

നായകന്‍ രോഹിത് ശര്‍മയുടെ റെക്കോഡാണ് രാഹുല്‍ മറികടന്നത്. ഈ ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തിലാണ് രോഹിത് 63-പന്തില്‍ നിന്ന് സെഞ്ചുറി നേടിയത്.  വിരേന്ദര്‍ സെവാഗ് (81-പന്തില്‍), വിരാട് കോലി (83-പന്തില്‍ ) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow