ജെ.ഡി.എസ് എൻ.ഡി.എയിൽ ചേർന്നു; കുമാരസ്വാമി അമിത് ഷായുമായും നദ്ദയുമായും കൂടിക്കാഴ്ച നടത്തി
കർണാടകയിലെ ജനതാദൾ സെക്കുലർ പാർട്ടി(ജെ.ഡി.എസ്) എൻ.ഡി.എയിൽ ചേർന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയാണ് ട്വിറ്ററിലൂടെ ജെ.ഡി.എസിന്റെ മുന്നണി പ്രവേശനം അറിയിച്ചത്. നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി.
അമിത് ഷായുടെ സാന്നിധ്യത്തിൽ ജെ.ഡി.എസ് എൻ.ഡി.എയിൽ എത്തിയെന്ന് ജെ.പി നദ്ദ അറിയിച്ചു. അവരെ ഹാർദവമായി സ്വാഗതം ചെയ്യുകയാണ്. ജെ.ഡി.എസിന്റെ എൻ.ഡി.എയിലേക്കുള്ള മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തു. പ്രധാനമന്ത്രിയുടെ 'പുതിയ ഇന്ത്യ, കരുത്തുള്ള ഇന്ത്യ' എന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര നേതൃത്വത്തിനൊപ്പം പോകില്ലെന്ന് ജെ.ഡി.എസ് കേരള ഘടകം അറിയിച്ചു. പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴാം തീയതി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ടെന്നും മാത്യു ടി തോമസ് അറിയിച്ചു.
What's Your Reaction?