ബി.എസ്.പി എം.പിക്ക് നേരെ അസഭ്യവർഷം; രമേഷ് ബിദുരിക്ക് നോട്ടീസ് നൽകി ബി. ജെ.പി
ബി.എസ്.പി എം.പി ഡാനിഷ് അലിക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ ബി.ജെ.പി എം.പി രമേഷ് ബിദുരിക്ക് പാർട്ടി നോട്ടീസ് നൽകി. എം.പിയുടെ പരാമർശം വൻ വിവാദമായതിന് പിന്നാലെയാണ് നോട്ടീസ് നൽകി ബി.ജെ.പി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നും തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിത്. "ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്" എന്നാണ് രമേശ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് ബി.ജെ.പി എം.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ലോകസഭ സ്പീക്കർ വിഷയത്തിൽ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോ എന്നും ശിവസനേ യു.ബി.ടി നേതാവ് പ്രിയങ്ക ചതുർവേദി എക്സിൽ കുറിച്ചു. ലോക്സഭയിൽ നടന്ന സംഭവങ്ങൾ അപകീർത്തികരമാണെന്നും നാണക്കേടുണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
What's Your Reaction?