കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം: ഇടുക്കി മറയൂർ പൊലിസ് സ്റ്റേഷനിലെ അഞ്ചുപേർക്ക് സസ്പെൻഷൻ
കസ്റ്റഡി അന്വേഷണത്തിനിടെ കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. ഇടുക്കി മറയൂർ പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
എസ്ഐ പി ജി അശോക് കുമാർ, എഎസ്ഐ ബോബി എം തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ എസ് സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവർക്കെതിരെയാണ് ഡിഐജി സസ്പെൻഷൻ നടപടി എടുത്തത്.
നിരവധി മോഷണ കേസുകളിൽ പിടിയിലായ തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്. മറയൂരിലെ ഒരു മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ തെളിവെടുപ്പിനായി തമിഴ്‌നാട്ടിൽ കൊണ്ടു പോയതിനിടെ, പൊലീസിനെ ആക്രമിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ഇയാളെ പിന്നീട് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു
What's Your Reaction?