സുരേഷ് ​ഗോപിയെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി ​ഗോകുൽ സുരേഷ്

May 1, 2022 - 08:33
 0
സുരേഷ് ​ഗോപിയെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി ​ഗോകുൽ സുരേഷ്

നടൻ സുരേഷ് ​ഗോപിയുടെ (Suresh Gopi) പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒരാൾ പങ്കുവച്ച പോസ്റ്റിന് മകൻ ​ഗോകുൽ സുരേഷ് (Gokul)നൽകിയ മറുപടി വൈറലായി. ഒരു ഭാ​ഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാ​ഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്ന കുറിപ്പും നൽകിയായിരുന്നു അയാളുടെ പോസ്റ്റ്.

ഉടൻ തന്നെ ​ഗോകുൽ സുരേഷ് മറുപടിയുമായി രം​ഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ''ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,'' എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി.

ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്

What's Your Reaction?

like

dislike

love

funny

angry

sad

wow