Oommen Chandy | വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടു

Jul 20, 2023 - 17:28
 0
Oommen Chandy | വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അന്ത്യമോപചാരം അര്‍പ്പിച്ച് കേരളം. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി. തിരുനക്കരയിലാണ് പൊതുദർശനം

ചൊവ്വാഴ്ച പുലർച്ചെ ബംഗളുരുവിൽ വെച്ചായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക എയർ ആംബുലൻസിലാണ് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്നത്.ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ എത്തിച്ച ഉമ്മൻചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങളായിരുന്നു. ഏറെ വികാരഭരിതമായ രംഗങ്ങളാണ് പുതുപ്പള്ളി വീട്ടിൽ ഉണ്ടായത്. മുതിർന്ന നേതാവ് എ കെ ആന്‍റണി പൊട്ടിക്കരഞ്ഞു.

ജഗതിയിലെ പുതുപ്പള്ളി വീട്ടിൽനിന്ന് ഭൗതികശരീരം ഏഴ് മണിയോടെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ  മന്ത്രിമാരും ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ഇവിടെയെത്തി  അന്തിമോപചാരം അർപ്പിച്ചു. പിന്നീട് പാളയം സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനമുണ്ടായിരുന്നു.

രാത്രി പത്തരയോടെ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ആസ്ഥാനമായ ശാസ്തമംഗലം ഇന്ദിരാഭവനിൽ എത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

രാത്രി ഭൗതികദേഹം തിരികെ ജഗതിയിലെ പുതുപ്പള്ളി വീട്ടിലെത്തിച്ചു.  രാവിലെ ഏഴരയോടെ ജന്മനാട്ടിലേക്ക് അന്ത്യ യാത്ര ആരംഭിച്ചു. കോട്ടയം ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും നടക്കുന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും ജനങ്ങളും പ്രിയനേതാവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കും.

രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ദേഹം കുടുംബവീടായ  കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.

വ്യാഴാഴ്ച 12 മണിക്ക് സംസ്കാര ശുശ്രൂഷ ചടങ്ങുകൾ ആരംഭിക്കും.   ഉച്ചയ്ക്ക് ഒരുമണിക്ക് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്കു കൊണ്ടുപോകും. 3.30 ന് പുതുപ്പള്ളി പള്ളിയിലെ പ്രത്യേക കബറിടത്തിലാണ് സംസ്കാരം

What's Your Reaction?

like

dislike

love

funny

angry

sad

wow