'2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; പ്രഖ്യാപനവുമായി ബ്രിജ്ഭൂഷൺ സിങ്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ലൈംഗികാരോപണത്തിൽ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ സിങ്. ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ‘മഹാസമ്പർക്ക അഭിയാൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബ്രിജ്ഭൂഷൺ സിങ്.
തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്കിടയിൽ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന് ബിജെപി എംപിയായ ബ്രിജ്ഭൂഷൺ വ്യക്തമാക്കി.
കേന്ദ്രത്തിൽ അടുത്തതവണ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സർക്കാർ രൂപീകരിക്കുമെന്നും ബ്രിജ്ഭൂഷൺ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളിലും ബി,.ജെ.പി ജയിക്കും. കൈസര്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പേരില്‍ നല്‍കിയ ലൈംഗികാതിക്രമ പരാതികളില്‍ ഈ മാസം 15നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുമെന്ന് ഗുസ്തിതാരങ്ങളുമായുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം വന്നത്.
What's Your Reaction?