പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ഇനി 10,000 രൂപവരെ
The fine for littering in public places will now be up to Rs 10,000
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമെ വിട്ടുനൽകാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
Amazon Weekend Grocery Sales - Upto 40 % off
പൊതു ഇടങ്ങളിൽ മാലിന്യം എറിയുന്നവരിൽനിന്ന് മുനിസിപ്പൽ ആക്ടിനുപുറമെ വാട്ടർ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കാനും നിർദേശിച്ചു. മുനിസിപ്പൽ ആക്ടിൽ 10,000 രൂപവരെ പിഴ ഈടാക്കാൻ വ്യവസ്ഥയുള്ളതും കോടതി ചൂണ്ടിക്കാട്ടി.
മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്ത വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണം. ബ്രഹ്മപുരത്തെ മാലിന്യമല ദിവസങ്ങളോളം കത്തിയസംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയയെടുത്ത കേസാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
What's Your Reaction?