ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; താരങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബ്രിജ് ഭൂഷൺ
ബ്രിജ് ഭൂഷൺ ശരൺ സിംഗ് തനിക്കെതിരെ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഗുസ്തി താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരുൾപ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബ്രിജ് ഭൂഷൺ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടാനും ബ്ലാക്ക്മെയിൽ ചെയ്യാനും താരങ്ങൾ ശ്രമിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ലൈംഗികാരോപണം കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നു.
ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് താരങ്ങൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിജ് ഭൂഷണിന്റെ നീക്കം.
What's Your Reaction?