കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ സാഹിത്യോത്സവം
പത്തനംതിട്ട : കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സരസകവി മൂലൂർ എസ് പത്മനാഭപണിക്കരുടെ ജയന്തി ദിനമായ മാർച്ച് 11ന് പത്തനംതിട്ട ഇലന്തൂർ വൈ എം സി എ ഹാളിൽ വെച്ച് ജില്ലാതല സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.സരസകവി മൂലൂർ അനുസ്മരണ പ്രഭാഷണം, സംസ്കാര വേദി പ്രവർത്തകർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും, സാഹിത്യ കാരന്മാരെ ആദരിക്കൽ, സംസ്കാരിക സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികളോടൊപ്പം സാഹിത്യോത്സവത്തിന്റെ ഭാഗമായി അന്നേ ദിവസം കവിതാരചന, കഥാരചന,പ്രസംഗം,നാടൻ പാട്ട് ആലാപനം എന്നിവയിൽ മൽസരങ്ങളും […]
പത്തനംതിട്ട : കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സരസകവി മൂലൂർ എസ് പത്മനാഭപണിക്കരുടെ ജയന്തി ദിനമായ മാർച്ച് 11ന് പത്തനംതിട്ട ഇലന്തൂർ വൈ എം സി എ ഹാളിൽ വെച്ച് ജില്ലാതല സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.സരസകവി മൂലൂർ അനുസ്മരണ പ്രഭാഷണം, സംസ്കാര വേദി പ്രവർത്തകർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും, സാഹിത്യ കാരന്മാരെ ആദരിക്കൽ, സംസ്കാരിക സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികളോടൊപ്പം സാഹിത്യോത്സവത്തിന്റെ ഭാഗമായി അന്നേ ദിവസം കവിതാരചന, കഥാരചന,പ്രസംഗം,നാടൻ പാട്ട് ആലാപനം എന്നിവയിൽ മൽസരങ്ങളും സംഘടിപ്പിക്കുന്നു.
പത്തനംതിട്ട ജില്ലക്കാരായ ഇരുപത് വയസ്സിനും അൻപതു വയസ്സിനും മധ്യേ പ്രായമുള്ള വ്യക്തികൾക്ക് മൽസരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 5ന് വൈകിട്ട് 5 മണിക്കു മുൻപായി സാഹിത്യോത്സവം ജനറൽ കൺവീനർ ബാബുജി തര്യന്റെ പക്കൽ 9446905799 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം എന്ന് കേരള കോൺഗ്രസ് എം സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ: വർഗീസ് പേരയിൽ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ: അലക്സ് മാത്യു, ജില്ലാ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ അറിയിച്ചു.
What's Your Reaction?