മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയിൽ തേങ്ങ ‘വീണു’
തേഞ്ഞിപ്പലം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയിൽ തേങ്ങ ‘വീണു’. തറയിൽവീണ തേങ്ങ തെറിച്ച് തലയിൽതട്ടിയതോടെ നായ പേടിച്ചുവിരണ്ടു. എങ്കിലും കാര്യമായ പരിക്കില്ലാതെ നായ രക്ഷപ്പെടുകയും ചെയ്തു. എളമ്പുലാശ്ശേരി സ്‌കൂളിനു സമീപത്തുള്ള അടച്ചിട്ട വീട് തുറന്ന് ആഭരണം കവർന്ന കേസ്‌ അന്വേഷിക്കാനാണ് ചാർലിയെന്ന നായയുമായി പോലീസ്‌ എത്തിയത്. മോഷ്ടാക്കൾ ഉപേക്ഷിച്ച വസ്തുക്കളിൽ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി -കണ്ടാരിപ്പാടം റോഡിൽവെച്ച് നായയുടെ ദേഹത്ത് തേങ്ങവീണത്. റോഡിൽവീണ തേങ്ങ തെറിച്ച് നായയുടെ തലയിൽ തട്ടുകയായിരുന്നു. നായയ്ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കിലും തെളിവെടുപ്പിനുശേഷം പോലീസ് സംഘം നായയുമായി മടങ്ങി. നായ സുഖമായിരിക്കുന്നുവെന്ന് ഡോഗ് സ്ക്വാഡ് വ്യക്തമാക്കി. വ്യാഴാഴ്‌ച ഉച്ചയ്ക്കുശേഷമാണ് മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും തെളിവെടുപ്പിനെത്തിയത്. ബുധനാഴ്‌ചയാണ് വി.പി. മുരളീധരന്റെ വീട്ടിൽനിന്ന് ആളില്ലാത്ത സമയത്ത് നാലുപവൻ സ്വർണാഭരണം മോഷ്‌ടിച്ചത്. വീടിന്റെ പിൻവാതിൽ തുറന്ന് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാല മോഷ്‌ടിച്ചത്. താക്കോൽ കുറച്ചകലെയുള്ള പറമ്പിൽനിന്നും കവറിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങൾ മറ്റൊരിടത്തുനിന്നും കണ്ടെടുത്തിരുന്നു.
തേഞ്ഞിപ്പലം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയിൽ തേങ്ങ ‘വീണു’. തറയിൽവീണ തേങ്ങ തെറിച്ച് തലയിൽതട്ടിയതോടെ നായ പേടിച്ചുവിരണ്ടു. എങ്കിലും കാര്യമായ പരിക്കില്ലാതെ നായ രക്ഷപ്പെടുകയും ചെയ്തു. എളമ്പുലാശ്ശേരി സ്കൂളിനു സമീപത്തുള്ള അടച്ചിട്ട വീട് തുറന്ന് ആഭരണം കവർന്ന കേസ് അന്വേഷിക്കാനാണ് ചാർലിയെന്ന നായയുമായി പോലീസ് എത്തിയത്. മോഷ്ടാക്കൾ ഉപേക്ഷിച്ച വസ്തുക്കളിൽ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി -കണ്ടാരിപ്പാടം റോഡിൽവെച്ച് നായയുടെ ദേഹത്ത് തേങ്ങവീണത്. റോഡിൽവീണ തേങ്ങ തെറിച്ച് നായയുടെ തലയിൽ തട്ടുകയായിരുന്നു. നായയ്ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കിലും തെളിവെടുപ്പിനുശേഷം പോലീസ് സംഘം നായയുമായി മടങ്ങി. നായ സുഖമായിരിക്കുന്നുവെന്ന് ഡോഗ് സ്ക്വാഡ് വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ചയാണ് വി.പി. മുരളീധരന്റെ വീട്ടിൽനിന്ന് ആളില്ലാത്ത സമയത്ത് നാലുപവൻ സ്വർണാഭരണം മോഷ്ടിച്ചത്.
വീടിന്റെ പിൻവാതിൽ തുറന്ന് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാല മോഷ്ടിച്ചത്. താക്കോൽ കുറച്ചകലെയുള്ള പറമ്പിൽനിന്നും കവറിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങൾ മറ്റൊരിടത്തുനിന്നും കണ്ടെടുത്തിരുന്നു.
What's Your Reaction?