കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെയും അതിന്റെ മാഹാത്മ്യത്തെയും പ്രതിനിധീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി. കേരളത്തിലെ അനേകം യുവ കായിക താരങ്ങൾക്ക് പ്രചോദനമായ താരത്തെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിക്കാനും സഹായകരമാകുമെന്ന് അവർ പറഞ്ഞു. സഞ്ജു ഒരു […]
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെയും അതിന്റെ മാഹാത്മ്യത്തെയും പ്രതിനിധീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി. കേരളത്തിലെ അനേകം യുവ കായിക താരങ്ങൾക്ക് പ്രചോദനമായ താരത്തെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിക്കാനും സഹായകരമാകുമെന്ന് അവർ പറഞ്ഞു.
സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സ്‌പോർട്‌സിലൂടെ വലിയ സ്വപ്‌നങ്ങൾ കാണാൻ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതുശ്രമത്തിൽ ഞങ്ങൾ ഒരുമിക്കുകയാണ്. ക്ലബ്ബിന്റെ ഗ്രാസ്റൂട്ട്-കമ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിന്റെ അഭിനിവേശം പങ്കിടാനും ഈ അംബാസഡർ റോളിൽ സഞ്ജുവിനൊപ്പം പ്രവർത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ ഫുട്ബോൾ ഇക്കോസിസ്റ്റത്തിന്റെ വളർച്ചയോടുള്ള ഞങ്ങളുടെ അഭിനിവേശവും പ്രതിബദ്ധതയും അചഞ്ചലമാണ്. അതോടൊപ്പം കേരളത്തിന്റെ ക്ലബ് എന്ന നിലയിൽ, ഈ ഇക്കോസിസ്റ്റത്തിന്റെ എല്ലാ വശങ്ങളും വളർത്തുന്നതിന് ഞങ്ങളുടെ 110% നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?