ഇന്ത്യയിൽ തുടർച്ചയായ 25 പരമ്പരകൾ; ഒപ്പം ലോകറെക്കോർഡും
ന്യൂഡല്‍ഹി : ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 168 റൺസിന്‍റെ തകർപ്പൻ ജയം. ഹോം ഗ്രൗണ്ടിൽ തുടർച്ചയായി 25 പരമ്പരകൾ ജയിച്ച ടീം ലോകറെക്കോർഡുകളും സ്വന്തമാക്കി. 2019 ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര തോറ്റതിന് ശേഷം ഇന്ത്യ എല്ലാ ഫോർമാറ്റുകളിലും തുടർച്ചയായി 25 പരമ്പരകളാണ് കളിച്ചു ജയിച്ചത്. സ്വന്തം നാട്ടിൽ ട്വന്റി20യിൽ 50-ാം ജയം സ്വന്തമാക്കിയ ഇന്ത്യ സ്വന്തം നാട്ടിൽ ഇത്രയധികം വിജയം നേടുന്ന ആദ്യ ടീമായി മാറി. ന്യൂസിലൻഡ് (42), ദക്ഷിണാഫ്രിക്ക (37), ഓസ്ട്രേലിയ (36) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ സ്വന്തമാക്കിയത്. രണ്ട് പ്രധാന ടീമുകൾ കളിച്ച മത്സരത്തിലെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. വെസ്റ്റിന്‍ഡീസിനെതിരേ പാകിസ്താന്‍ നേടിയ 143 റണ്‍സിന്റെ വിജയമാണ് ഇന്ത്യ മറികടന്നത്.

What's Your Reaction?