പടപ്പുറപ്പാടിനൊരുങ്ങി മഞ്ഞപ്പട; ബ്ലാസ്റ്റേര്‍സിന്റെ പ്രീ സീസണ്‍ പരിശീലനം സെപ്റ്റംബര്‍ നാല് മുതല്‍
ഐഎസ്എല്‍ ആറാം സീസണിന് മുന്നോടിയായുള്ള കേരളാ ബ്ലാസ്റ്റേര്‍സിന്റെ പ്രീ സീസണ്‍ പരിശീലനം സെപ്റ്റംബര്‍ നാല് മുതല്‍ യുഎഇയില്‍ ആരംഭിക്കും
ഐഎസ്എല്‍ ആറാം സീസണിന് മുന്നോടിയായുള്ള കേരളാ ബ്ലാസ്റ്റേര്‍സിന്റെ പ്രീ സീസണ്‍ പരിശീലനം സെപ്റ്റംബര്‍ നാല് മുതല്‍ യുഎഇയില്‍ ആരംഭിക്കും. നാല് ആഴ്ച്ച ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ പരിശീലനം നടത്തും. ഇതിനിടയില്‍ യുഎഇയില്‍ എ,ബി ഡിവിഷനുകളിലെ ക്ലബ്ബുകളുമായി ബ്ലാസ്റ്റേര്‍സ് പ്രീ-സീസണ്‍ പരിശീനലമത്സരങ്ങള്‍ കളിക്കും.
സെപ്റ്റംബര്‍ ആറിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറയുമായാണ് ബ്ലാസ്റ്റേര്‍സിന്റെ ആദ്യ പരിശീലന മത്സരം. തുടര്‍ന്ന് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്, എമിറേറ്റ്‌സ് ക്ലബ്, അല്‍ നാസര്‍ ക്ലബ് എന്നീ ടീമുകളുമായും ബ്ലാസ്റ്റേര്‍സ് ഏറ്റുമുട്ടും.
What's Your Reaction?