ജീവനക്കാർക്കുള്ള സർക്കാരിന്റെ എൻപിഎസ് വിഹിതം 14 ശതമാനമാക്കി വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം വര്‍ധിപ്പിച്ചു. 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്.
ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം വര്‍ധിപ്പിച്ചു. 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്.
ജീവനക്കാര്‍ നല്‍കേണ്ടി മിനിമം വിഹിതം 10 ശതമാനത്തില്‍ തുടരും. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിഹിതം അടയ്ക്കാം. കൂടുതല്‍ അടയ്ക്കുന്ന വിഹിതത്തിനും 80 സിപ്രകാരം നികുതിയിളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
റിട്ടയര്‍മെന്റ് സമയത്ത് എന്‍പിഎസിലെ 60 ശതമാനം തുകയും തിരിച്ചെടുക്കാന്‍ അനുവദിക്കും. നിലവില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നത് 40 ശതമാനം തുകയായിരുന്നു. ബാക്കിവരുന്ന തുക ഏതെങ്കിലും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണമായിരുന്നു.
ഇനിമുതല്‍ പെന്‍ഷനായാല്‍ 40 ശതമാനംതുകമാത്രം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മതി. ഇങ്ങനെ നിക്ഷേപിക്കുന്ന ആന്വിറ്റി പ്ലാനില്‍നിന്നാണ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുക.
What's Your Reaction?