75-ാം സ്വാതന്ത്ര്യദിനം; രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യം നാളെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകീട്ട് 7 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്‍റെ ആദ്യത്തെ സ്വാതന്ത്ര്യദിന സന്ദേശ അവതരണം കൂടിയാകും ഇത്. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും.

Aug 15, 2022 - 06:43
 0

രാജ്യം നാളെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകീട്ട് 7 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്‍റെ ആദ്യത്തെ സ്വാതന്ത്ര്യദിന സന്ദേശ അവതരണം കൂടിയാകും ഇത്. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

തുടര്‍ന്ന് വിവിധ സേനവിഭാഗങ്ങളുടെ ശക്തി പ്രകടമാക്കുന്ന വര്‍ണശബളമായ സ്വാതന്ത്ര ദിന പരേഡ് നടക്കും. ആഘോഷ പരിപാടികളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയിലാണ് ഡൽഹിയും മറ്റു പ്രധാന നഗരങ്ങളും. ഡൽഹിയിൽ മാത്രം 10,000 ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂർണ ഡ്രസ് റിഹേഴ്‌സൽ കഴിഞ്ഞു.

ചെങ്കോട്ട പരിസരത്ത് വാഹനഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.അത്യാധുനിക ക്യാമറകൾ നിരീക്ഷണത്തിന് സ്ഥാപിച്ചു.വിമാനത്താവളങ്ങൾ ,മെട്രോ സ്റ്റേഷനുകളിലും,റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ ശക്തമാക്കി രാഷ്ട്രപതി ഭവൻ, നോർത്ത് സൗത്ത് ബ്ലോക്കുകൾ,പാർലമെൻറ് മന്ദിരം, ഇന്ത്യാ ഗേറ്റ് തുടങ്ങിയ തലസ്ഥാനത്തെ എല്ലാ പ്രധാന കെട്ടിടങ്ങളും ത്രിവർണ്ണ ശോഭയിൽ തിളങ്ങുകയാണ്. ഹർ ഘർ തിരംഗ പ്രചാരണത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിലും ആഘോഷ പരിപാടികള്‍ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow