നികുതിയിൽ ഇളവു നൽകാൻ മന്ത്രിസഭാ തീരുമാനം കേരളത്തിൽ ഇന്ധനവില കുറയും

തിരുവനന്തപുരം∙ പെട്രോൾ–ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം ഉപേക്ഷിക്കാന്‍ സർക്കാർ തീരുമാനം. സംസ്ഥാന നികുതിയിൽ ഇളവുനൽകാനാണ് മന്ത്രിസഭയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം

May 30, 2018 - 23:05
 0
നികുതിയിൽ ഇളവു നൽകാൻ മന്ത്രിസഭാ തീരുമാനം കേരളത്തിൽ  ഇന്ധനവില  കുറയും

തിരുവനന്തപുരം∙ പെട്രോൾ–ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം ഉപേക്ഷിക്കാന്‍ സർക്കാർ തീരുമാനം. സംസ്ഥാന നികുതിയിൽ ഇളവുനൽകാനാണ് മന്ത്രിസഭയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, 16.88%. കേരളത്തിൽ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.

What's Your Reaction?

like

dislike

love

funny

angry

sad

wow