കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന ആദായ നികുതി മാറ്റങ്ങൾ; ക്രിപ്‌റ്റോകറൻസിയ്ക്ക് നികുതി

കേന്ദ്രബജറ്റിൽ (Union Budget) ധനമന്ത്രി (Finance Minister) നിർമ്മല സീതാരാമൻ (Nirmala Sitharaman) നികുതിദായകർക്കായി പുതിയ നികുതി നിയമം (Tax Rule) പ്രഖ്യാപിച്ചു

Feb 1, 2022 - 19:53
 0

കേന്ദ്രബജറ്റിൽ (Union Budget) ധനമന്ത്രി (Finance Minister) നിർമ്മല സീതാരാമൻ (Nirmala Sitharaman) നികുതിദായകർക്കായി പുതിയ നികുതി നിയമം (Tax Rule) പ്രഖ്യാപിച്ചു. ഒരു നികുതിദായകന് മൂല്യനിർണ്ണയ വർഷം മുതൽ രണ്ട് വർഷത്തിനുള്ളിൽ നികുതി അടച്ചതിന്റെ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഐടിആർ ഫയലിംഗ്
നികുതിദായകർക്ക് മൂല്യനിർണ്ണയ വർഷം മുതൽ രണ്ട് വർഷത്തിനുള്ളിൽ പുതുക്കിയ ഐടിആർ ഫയൽ ചെയ്യാൻ കഴിയുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വമേധയാ നികുതി ഫയലിംഗ് ഉറപ്പാക്കുകയും നിയമനടപടി കുറയ്ക്കുകയും ചെയ്യുന്നതിനുള്ള പുതിയ നിയമമാണിതെന്നും സീതാരാമൻ പറഞ്ഞു. ഇതോടെ തെറ്റുകൾ തിരുത്തി നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാവകാശം ലഭിക്കുകയും മറച്ച് വച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം ലഭിക്കും.

എൻപിഎസിൽ തൊഴിലുടമയുടെ സംഭാവനയ്ക്കുള്ള നികുതി കിഴിവ് പരിധി വർദ്ധിപ്പിച്ചു
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തുല്യമായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ എൻപിഎസിൽ തൊഴിലുടമയുടെ സംഭാവനയ്ക്കുള്ള കിഴിവ് 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 1961ലെ ആദായനികുതി നിയമത്തിന്റെ മൂന്ന് വ്യത്യസ്ത വകുപ്പുകൾക്ക് കീഴിൽ ദേശീയ പെൻഷൻ സിസ്റ്റത്തിലെ (NPS) നിക്ഷേപം നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിജിറ്റൽ അസറ്റുകൾ കൈമാറ്റം ചെയ്യുമ്പോൾ നടത്തുന്ന പണമിടപാടുകൾക്ക് 1 ശതമാനം ടിഡിഎസ് (TDS) ഈടാക്കും

ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്‌റ്റോ അസറ്റുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള പേയ്‌മെന്റുകളിൽ 1% നിരക്കിൽ ടിഡിഎസ് ചുമത്തും. കൂടാതെ, ക്രിപ്‌റ്റോ അസറ്റുകളായി ലഭിക്കുന്ന സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ സ്വീകർത്താവിന് നികുതി ചുമത്തപ്പെടും.

ദീർഘകാല മൂലധന നേട്ടങ്ങൾക്ക് എല്ലാ ആസ്തികളിലും 15 ശതമാനത്തിലെത്തിയാൽ മാത്രം സർചാർജിന് വിധേയമാക്കണം
എല്ലാ ആസ്തികളുടെയും ദീർഘകാല മൂലധന നേട്ടങ്ങൾ 15 ശതമാനത്തിൽ എത്തിയാൽ മാത്രം സർചാർജിന് വിധേയമായിരിക്കും. നിലവിൽ, ഇത് മ്യൂച്വൽ ഫണ്ടുകളുടെ ലിസ്റ്റഡ് ഷെയറുകളിലും യൂണിറ്റുകളിലും മാത്രമേ ലഭ്യമായിട്ടുള്ളൂ.

ഡിജിറ്റൽ ആസ്തികളുടെ വരുമാനത്തിന്മേലുള്ള നികുതി
വിർച്വൽ ഡിജിറ്റൽ ആസ്തികളുടെ വരുമാനത്തിന് 30% നികുതിയാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റൽ രൂപ 2022-23 മുതൽ ആർ‌ബി‌ഐ പുറത്തിറക്കും. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും സീതാരാമൻ പറഞ്ഞു. ഇത്തവണ ആദായ നികുതി സ്ലാബുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടില്ല.

2022 ജനുവരി മാസത്തെ ആകെ ജിഎസ്ടി കളക്ഷൻ 1,40,986 കോടി രൂപയാണ്. ഇത് ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow