ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടു; കത്തി കാണിച്ച് ബാങ്ക് കൊള്ളയടിച്ച് യുവ എഞ്ചിനീയര്‍; അറസ്റ്റില്‍

ഓഹരിവിപണിയില്‍ (stock market) പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് കൊള്ളയടിച്ച (robs bank) യുവ എന്‍ജിനിയറെ (engineer) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു

Jan 24, 2022 - 17:22
 0

ഓഹരിവിപണിയില്‍ (stock market) പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് കൊള്ളയടിച്ച (robs bank) യുവ എന്‍ജിനിയറെ (engineer) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കാമാക്ഷിപാളയ സ്വദേശി എസ്. ധീരജ് (28) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 85.38 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും പോലീസ് പിടിച്ചെടുത്തു.

ഈ മാസം 14നാണ് ധീരജ് എസ്ബിഐ മഡിവാള ശാഖ കൊള്ളയടിച്ചത്. വൈകീട്ട് ആറുമണിയോടെ മുഖംമൂടി ധരിച്ചെത്തിയ ധീരജ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 3.76 ലക്ഷംരൂപയും 1.89 കിലോഗ്രാം സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു.

ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ധീരജ് സുഹൃത്തുക്കളില്‍നിന്നായി 35 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി. ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയും എടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow