അന്തര്‍ ദേശീയ കയാക്കിംഗ് മത്സരം, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2022 ആഗസ്റ്റ് 12,13,14 തീയതികളിൽ കോഴിക്കോട് തുഷാരഗിരിയില്‍..

അന്തര്‍ ദേശീയ കയാക്കിംഗ് മത്സരം,   മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍  2022   ആഗസ്റ്റ് 12,13,14 തീയതികളിൽ കോഴിക്കോട് തുഷാരഗിരിയില്‍..

അന്തര്‍ ദേശീയ കയാക്കിംഗ് മത്സരം, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2022 ആഗസ്റ്റ് 12,13,14 തീയതികളിൽ കോഴിക്കോട് തുഷാരഗിരിയില്‍..സാഹസിക ടൂറിസം ഇന്ന് ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം മേഖലയാണ്. കേരളത്തിലും സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്. കേരളത്തിൽ ഈ മേഖലയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിൻ്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) കോഴിക്കോട്, ഇന്ത്യൻ കായാകിംഗ് ആൻഡ് കനോയിങ് അസോസിയേഷനുമായി (IKCA) ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ കയാക്കിംഗ് മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവൽ. 2022 ആഗസ്റ്റ് മാസം 12,13,14 തീയതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളാണ് സംഘടിപ്പിക്കുന്നത്. 20 വിദേശ രാജ്യങ്ങളില്‍ നിന്നായി 100 ല്‍ പരം അന്തര്‍ദേശീയ കയാക്കര്‍മാരെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ല്‍ പരം ദേശീയ കയാക്കര്‍മാരേയും പ്രതീക്ഷിക്കുന്നു. കൂടാതെ കേരളത്തില്‍ നിന്നുള്ള കയാക്കര്‍മാരും ഈ മഹോത്സവത്തില്‍ മാറ്റുരയ്ക്കുന്നു.

English Summary: International Kayaking Competition, Malabar River Festival 2022 August 12,13,14 at Thusharagiri, Kozhikode .. Adventure tourism is one of the fastest growing tourism sectors in the world today. In Kerala too, the adventure tourism sector is on the path of growth.  Kayak Slalom, Boat Cross and Down River competitions will be organized on 12th, 13th and 14th August 2022 at Chalipuzha and Iruvanjipuzha in Kozhikode district. More than 100 international kayakers are expected from 20 foreign countries and more than 200 national kayakers from different parts of India. Kayakers from all over Kerala are also expected to attend the festival. #kayak #kayaking #kayakking #adventuretourism #malabarriverfestival