സഹപാഠിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്ലസ് ടു വിദ്യാർഥി സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് അറസ്റ്റിൽ
സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. എ.എൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. 18 വയസ് പൂർത്തിയായി മൂന്നു ദിവസത്തിനുള്ളിലാണ് പീഡന കേസിൽ ശ്രീശങ്കർ പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇന്നലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് പൊലീസ് താക്കീത് നൽകി ഇയാളെ വിട്ടയച്ചിരുന്നു.
What's Your Reaction?






