ഇന്ത്യയുടെ ‘ടെസ്റ്റ് ലോകകപ്പിന്’ തുടക്കം; ആദ്യം കരീബിയൻ ‘ടെസ്റ്റ്
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും ആശയക്കുഴപ്പത്തിലാണ്. ബാറ്റിങ് ലൈനപ്പിൽ ആരെ കൊള്ളും, ആരെ തള്ളും! രോഹിത് ശർമയെയോ അജിൻക്യ രഹാനെയെയോ ഒഴിവാക്കണോ, അതോ രണ്ടുപേരെയും

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും ആശയക്കുഴപ്പത്തിലാണ്. ബാറ്റിങ് ലൈനപ്പിൽ ആരെ കൊള്ളും, ആരെ തള്ളും! രോഹിത് ശർമയെയോ അജിൻക്യ രഹാനെയെയോ ഒഴിവാക്കണോ, അതോ രണ്ടുപേരെയും ടീമിലെടുക്കണോ?
വിൻഡീസിന്റെ പേസ് ബോളിങ് നിരയെ നേരിട്ട് വിജയം നേടാൻ നല്ല ബാറ്റിങ് സംഘത്തെ തിരഞ്ഞെടുക്കുകയാണു കോലിയുടെയും ശാസ്ത്രിയുടെയും മുന്നിലുള്ള ആദ്യ വെല്ലുവിളി. ബാറ്റിങ് ദുർബലമായാൽ കളി കൈവിട്ടുപോകും; ഏറ്റവുമൊടുവിൽ വിൻഡീസിനെതിരെ ഇവിടെ കളിച്ച ഇംഗ്ലണ്ട് 2 ഇന്നിങ്സിലും 200ൽ താഴെ സ്കോറിനാണ് (187, 132) പുറത്തായത്. പരമ്പരയിൽ 2 ടെസ്റ്റുകളാണുള്ളത്. മായങ്ക് അഗർവാളിനൊപ്പം ആരെ ഓപ്പണറാക്കുമെന്ന ചോദ്യവുമുണ്ട്. കെ.എൽ.രാഹുലിനാണു സാധ്യതയെങ്കിലും സന്നാഹമത്സരത്തിൽ തകർത്തു കളിച്ച ഹനുമ വിഹാരിയെ തഴയുക എളുപ്പമല്ല. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ടീമിലെടുത്ത് 5 ബോളർമാരുമായി ഇറങ്ങാൻ തീരുമാനിച്ചാൽ രോഹിത്, രഹാനെ എന്നിവരിലൊരാളെ തഴയേണ്ടി വരും. ഇനി, ഹർദിക് പാണ്ഡ്യയെ കളിപ്പിക്കാൻ തീരുമാനിച്ചാലും 2 മുംബൈക്കാരിൽ ഒരാളേ ടീമിലുണ്ടാകൂ.
പേസും ബൗൺസുമുള്ള വിക്കറ്റിൽ ബുമ്ര– ഇഷാന്ത്– ഷമി പേസ് ത്രയത്തിന് അവസരം നൽകിയേക്കും. ഇവരിലൊരാൾ മാറി ഭുവനേശ്വർ വരാനും സാധ്യതയുണ്ട്. സ്പിന്നർമാരിൽ ആർ.അശ്വിൻ, കുൽദീപ് യാദവ് എന്നിവരിലൊരാൾക്കേ അവസരം കിട്ടൂ. കെമർ റോഷ്, ഷാനൻ ഗബ്രിയേൽ എന്നിവരുടെ നേതൃത്വത്തിലാകും വിൻഡീസ് പേസർമാർ ഇന്ത്യയെ പരീക്ഷിക്കുക. ടെസ്റ്റിൽ ഇതാദ്യമായി നമ്പറുള്ള ജഴ്സിയിൽ ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും. ക്യാപ്റ്റൻ വിരാട് കോലിയുടെ ജഴ്സി നമ്പർ 18 ആണ്. ഏതു സ്ഥാനത്ത് ഇറങ്ങിയാലും അജിൻക്യ രഹാനെയ്ക്കു നമ്പർ 3 കുപ്പായമാണ്. രവീന്ദ്ര ജഡേജയ്ക്ക് നമ്പർ 8. കീപ്പർ ഋഷഭ് പന്തിന് 17. രോഹിത് ശർമയ്ക്ക് 45. ടെസ്റ്റിൽനിന്നു വിരമിച്ചതിനാൽ എം.എസ്.ധോണിയുടെ ഏകദിനത്തിലെ 7–ാം നമ്പർ ജഴ്സി ടെസ്റ്റിൽ ആരും അണിയില്ല
What's Your Reaction?






