നാളെ വീണ്ടും വാരാന്ത്യനിയന്ത്രണം; ആവശ്യസേവനങ്ങള്‍ മാത്രം
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ വീണ്ടും കർശന വാരാന്ത്യ നിയന്ത്രണം. ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ വീണ്ടും കർശന വാരാന്ത്യ നിയന്ത്രണം. ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. ആവശ്യാനുസരണം സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചുനീണ്ട നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് ഞായറാഴ്ച്ച നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. അവശ്യ സ്ഥാപനങ്ങളും സേവനങ്ങളും മാത്രമേ പ്രവർത്തിക്കു. കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം, ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവയ്ക്കും രാവിലെ ഏഴ് മുതൽ ഒമ്പത് വരെയാണ് പ്രവർത്തനാനുമതി. പക്ഷെ പാഴ്സൽ സംവിധാനം മാത്രമേ പാടുള്ളു.
രാഷ്ട്രീയ, സാമൂഹിക, സാംസകാരിക പൊതുപരിപാടികൾ അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർക്ക് പങ്കെടുക്കാം. രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിൻ എടുക്കേണ്ടവർ എന്നിവർക്ക് യാത്ര ചെയ്യാം. ദീർഘദൂര ബസുകൾ, ട്രെയിനുകൾ എന്നിവ സർവ്വീസ് നടത്തും. യാത്രക്കാരുടെ ആവശ്യാനുസരണം സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.റെയിൽവെ സ്റ്റേഷൻ, വിമാനത്താവള യാത്രക്കാർക്കും അനുമതി ഉണ്ട്. അനാവശ്യ യാത്രകൾ തടയാൻ നിരത്തുകളിൽ കർശന പൊലീസ് പരിശോധന ഉണ്ടാകും. രണ്ടാം തരംഗം രൂക്ഷമായിരിക്കെ സെപ്തംബർ അഞ്ചിനായിരുന്നു ഏറ്റവും ഒടുവിലായി വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് സമ്പൂർണ ലോക് ഡൗണായിരുന്നു സംസ്ഥാനത്ത്. അതിന് ശേഷം ഘട്ടംഘട്ടമായി എല്ലാ മേഖലകളും സജീവമായിരിക്കെയാണ് മൂന്നാം തരംഗം പിടിമുറുക്കിയിരിക്കുന്നത്. കൊവിഡിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് വ്യാഴാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്, 46387. ഫെബ്രുവരി പകുതിക്ക് മുൻപ് ഇതിലും തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം കടന്നത്
What's Your Reaction?






