ട്വന്റി20 റാങ്കിങ്ങിലും നേട്ടമുണ്ടാക്കി കോലി; 5 സ്ഥാനങ്ങൾ കയറി വീണ്ടും ആദ്യ പത്തിൽ

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, ട്വന്റി20 റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ താരം വിരാട് കോലി. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിനു പുറത്തായിരുന്ന കോലി, പാക്കിസ്ഥാനെതിരായ അർധസെഞ്ചറി പ്രകടനത്തോടെ അഞ്ച് സ്ഥാനങ്ങൾ കയറി ഒൻപതാം

Oct 27, 2022 - 23:24
 0
ട്വന്റി20 റാങ്കിങ്ങിലും നേട്ടമുണ്ടാക്കി കോലി; 5 സ്ഥാനങ്ങൾ കയറി വീണ്ടും ആദ്യ പത്തിൽ

ദുബായ് ∙ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, ട്വന്റി20 റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ താരം വിരാട് കോലി. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിനു പുറത്തായിരുന്ന കോലി, പാക്കിസ്ഥാനെതിരായ അർധസെഞ്ചറി പ്രകടനത്തോടെ അഞ്ച് സ്ഥാനങ്ങൾ കയറി ഒൻപതാം റാങ്കിലെത്തി. പാക്കിസ്ഥാനെതിരായ മത്സരത്തിൽ പുറത്താകാതെ നേടിയ 82 റൺസാണ് ട്വന്റി20 റാങ്കിങ്ങിലും കോലിയുടെ തിരിച്ചുവരവിന് വഴിതെളിച്ചത്. ആറു ഫോറും നാലു സിക്സും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ കാര്യമായി തിളങ്ങാനായില്ലെങ്കിലും പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനാണ് റാങ്കിങ്ങിൽ ഒന്നാമത്. 849 പോയിന്റുമായാണ് റിസ്‌വാൻ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം, ഇന്ത്യൻ താരം സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തകർത്തടിച്ച ന്യൂസീലൻഡ് താരം ഡിവോൺ കോൺവേയാണ് ഇപ്പോൾ രണ്ടാമത്. സമ്പാദ്യം 831 പോയിന്റ്.

ഓസീസിനെതിരായ മത്സരത്തിൽ കോൺവേ 58 പന്തിൽ പുറത്താകാതെ 92 റൺസടിച്ചിരുന്നു. മത്സരത്തിൽ ന്യൂസീലൻഡ് 89 റൺസിന്റെ വിജയവും നേടി. 828 പോയിന്റുമായി സൂര്യകുമാർ മൂന്നാം സ്ഥാനത്തുണ്ട്. പാക്കിസ്ഥാൻ നായകൻ ബാബർ അസം (799), ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രം (762) എന്നിവരാണ് പിന്നിൽ.

ഓസീസിനെതിരായ മത്സരത്തിൽ തിളങ്ങിയ മറ്റൊരു ന്യൂസീലൻഡ് താരം ഫിൻ അലനും റാങ്കിങ്ങിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. 16 പന്തിൽ 42 റൺസടിച്ച അലൻ, 17 സ്ഥാനങ്ങൾ കയറി 13–ാം റാങ്കിലെത്തി.

English Summary: Virat Kohli storms into top-10 T20I batter’s list

What's Your Reaction?

like

dislike

love

funny

angry

sad

wow