പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളില്‍ വന്‍തിരിമറിയെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളില്‍ വന്‍തിരിമറിയെന്ന് വിജിലന്‍സ്. ആർഡിഎസ് കമ്പനിക്കു കരാര്‍ നല്‍കിയതു കുറഞ്ഞ തുക രേഖപ്പെടുത്തിയ

Oct 1, 2019 - 19:53
 0
പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളില്‍ വന്‍തിരിമറിയെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളില്‍ വന്‍തിരിമറിയെന്ന് വിജിലന്‍സ്. ആർഡിഎസ് കമ്പനിക്കു കരാര്‍ നല്‍കിയതു കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെ മറികടന്നാണെന്നു വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. 42 കോടി രേഖപ്പെടുത്തിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിനെ മറികടന്നാണ് 47 കോടി രേഖപ്പെടുത്തിയ ആര്‍ഡിഎസ് കമ്പനിക്കു കരാര്‍ നൽകിയതെന്നാണു കണ്ടെത്തല്‍.

ആര്‍ഡിഎസ് 13.4 ശതമാനം റിബേറ്റ് നല്‍കുമെന്ന് ടെന്‍ഡര്‍ രേഖയില്‍ എഴുതിച്ചേര്‍ത്തു. ടെന്‍ഡര്‍ തിരുത്തിയതു കയ്യക്ഷരം പരിശോധിച്ചതില്‍ വ്യക്തമാണ്. ഉത്തരവാദിത്തം റോഡ്സ് ആൻഡ് ബ്രിജസ് കോര്‍പറേഷനും കിറ്റ്കോയ്ക്കുമാണ്. ഇതിനുള്ള തെളിവ് വിജിലന്‍സ് കോടതിക്കു കൈമാറി. കേസിൽ കൂടുതല്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് വ്യക്തമാക്കി.

പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ കൂടുതൽ തെളിവുകളുള്ളതായി വിജിലൻസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. പാലം നിര്‍മാണ സമയത്ത് മകന്‍റെ പേരില്‍ 3.3 കോടിയുടെ സ്വത്ത് വാങ്ങിയെന്നും ഇതില്‍ രണ്ടുകോടിയും കള്ളപ്പണമാണെന്നാണു വിജിലൻസ് കണ്ടെത്തൽ. കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും വിജിലൻസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടെന്‍ഡര്‍ രേഖകളില്‍ വന്‍തിരിമറിയെന്ന് വിജിലന്‍സ് കോടതിയിൽ ബോധിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow