ബിജെപി മുന്നണി വിടാൻ ബിഡിജെഎസ്
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പിണക്കം മാറില്ലെന്ന ബിഡിജെഎസിന്റെ സന്ദേശം കേന്ദ്ര നേതൃത്വം തള്ളി. മുന്നണി വിടുന്നെങ്കില്‍ വിടട്ടെയെന്ന നിലപാടിലാണവര്‍
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പിണക്കം മാറില്ലെന്ന ബിഡിജെഎസിന്റെ സന്ദേശം കേന്ദ്ര നേതൃത്വം തള്ളി. മുന്നണി വിടുന്നെങ്കില്‍ വിടട്ടെയെന്ന നിലപാടിലാണവര്‍. സ്ഥാനങ്ങള്‍ ലഭിച്ചില്ലെന്നു ബിഡിജെഎസ് നേതൃത്വം പറയുമ്പോള്‍, അവരുമായുള്ള ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വവും വ്യക്തമാക്കുന്നു. ബിഡിജെഎസ്, എസ്എന്‍ഡിപി വോട്ടുകള്‍ ഏതു മുന്നണിയിലേക്കു പോകുന്നോ അവര്‍ അരൂരില്‍ നേട്ടമുണ്ടാക്കുമെന്ന ചിന്ത മുന്നണികളെയും പുതിയ തന്ത്രങ്ങളൊരുക്കാന്‍ പ്രേരിപ്പിക്കുന്നു.
വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പ്രചാരണത്തില്‍ സജീവമാകില്ലെന്നായിരുന്നു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തെ ബിഡിജെഎസ് നിലപാട്. മറ്റു പാര്‍ട്ടികള്‍ പ്രചാരണത്തില്‍ മുന്നേറിയിട്ടും ബിഡിജെഎസ് നിലപാട് വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് അവരെ ഒഴിവാക്കി കണ്‍വന്‍ഷനുകള്‍ വിളിക്കാന്‍ ബിജെപി തീരുമാനിച്ചു. ഭീഷണിക്ക് വഴങ്ങി സ്ഥാനങ്ങള്‍ നല്‍കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര തീരുമാനവും.
2016ലെ തിരഞ്ഞെടുപ്പില്‍ വോട്ടു കുറഞ്ഞതു ബിഡിജെഎസിന്റെ നിസ്സഹകരണം കാരണമല്ലെന്നും ബിജെപിയിലെ ഉള്‍പ്പോരാണെന്നുമുള്ള വിലയിരുത്തലിലായിരുന്നു കേന്ദ്ര നേതൃത്വം. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പിന്നീട് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ബിഡിജെഎസിനു നല്‍കിയത്. സ്ഥാനങ്ങള്‍ക്കായി ആവശ്യമുന്നയിക്കുന്നത് ബിഡിജെഎസ് തുടരുകയും ബന്ധം ഗുണം െചയ്യുന്നില്ലെന്ന വിലയിരുത്തലിലേക്കു ബിജെപി എത്തുകയും ചെയ്തതോടെ മുന്നണിയില്‍ ഇരുമനസ്സായി രണ്ടു പാര്‍ട്ടികള്‍ക്കും.
What's Your Reaction?