ടൈറ്റാനിക് മ്യൂസിയത്തിൽ മഞ്ഞുമല തകർന്നുവീണു
അമേരിക്കയിൽ ടൈറ്റാനിക് മ്യൂസിയത്തിൽ മഞ്ഞുമല തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മ്യൂസിയം അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ നിലവിലെ ആരോഗ്യനിലയെ
അമേരിക്കയിൽ ടൈറ്റാനിക് മ്യൂസിയത്തിൽ മഞ്ഞുമല തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മ്യൂസിയം അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ നിലവിലെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. ഐസ് മതിലിൽ സന്ദർശകർക്ക് സ്പർശിക്കാൻ അനുവാദമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർഎംഎസ് ടൈറ്റാനിക് എന്ന ബ്രിട്ടീഷ് കപ്പൽ 1912 ലാണ് മഞ്ഞുമലയിൽ ഇടിച്ച് അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ 1500 ഓളം പേർമരിച്ചതായി കരുതപ്പെടുന്നു. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 2224 ഓളം പേർ കപ്പലിൽ ഉണ്ടായിരുന്നു. ഒരിക്കലും അവകാശപ്പെട്ടിരുന്ന കപ്പൽ ആദ്യ യാത്രയിൽ തന്നെ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന നാനൂറോളം വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
What's Your Reaction?