മേയറുടെ പെരുമറ്റം അസഹനീയം; പാര്‍ട്ടിയുടെ വോട്ട് കുറച്ചു; വിമര്‍ശിച്ച് സിപിഎം

Jun 29, 2024 - 08:06
 0
മേയറുടെ പെരുമറ്റം അസഹനീയം; പാര്‍ട്ടിയുടെ വോട്ട് കുറച്ചു; വിമര്‍ശിച്ച് സിപിഎം

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം. മേയറുടെ പെരുമറ്റം അസഹനീയമാണെന്നും ആര്യയുടെ പെരുമാറ്റം ജില്ലയില്‍ പാര്‍ട്ടിയുടെ വോട്ട് കുറച്ചെന്നും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ഇത് ഇനിയും തുടരുകയാണെങ്കില്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമര്‍ശിച്ചു.

തലസ്ഥാനത്തെ ബിജെപിയുടെ വോട്ട് വളര്‍ച്ചയിലും ജില്ലാ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉയര്‍ത്തിയത് ആശങ്കാജനകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതായി വിലയിരുത്തി.
ബിജെപി വളര്‍ച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ഇന്നും ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow